06
August 2020 - 4:20 pm IST

Download Our Mobile App

Kerala

swapna-suresh-harji-on-kerala-high-court

യുഎഇ കോൺസുലേറ്റിന് കുരുക്കായി സ്വപ്നയുടെ ജാമ്യാപേക്ഷ "താൻ നിരപരാധി, ഒന്നും വെളിപ്പെടുത്താനില്ല'

Published:09 July 2020

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന് കുരുക്കായി സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ. താൻ നിരപരാധിയാണെന്ന് ഇന്നലെ രാത്രി വൈകി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നു.

കൊച്ചി: സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന് കുരുക്കായി സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ. താൻ നിരപരാധിയാണെന്ന് ഇന്നലെ രാത്രി വൈകി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നു. കസ്റ്റംസിനോട് ഒന്നും തന്നെ വെളിപ്പെടുത്താനില്ല‌െന്നും യുഎഇ കോൺസുൽ ജനറൽ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഡിപ്ലോമാറ്റിക് ബാഗേജ് ഏറ്റുവാങ്ങാനെത്തിയതെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. 

യുഎഇ കോൺസുലേറ്റിൽ തനിക്ക് ഇപ്പോഴും താൽക്കാലിക ജോലിയുണ്ട്. പലകാര്യങ്ങളിലും അവർ സഹായം ആവശ്യപ്പെടാറുണ്ട്. യോഗ്യത സംബന്ധിച്ചു കോൺസുലേറ്റ് ജനറൽ നൽകിയ സാക്ഷ്യപത്രം വ്യാജമല്ല. കോൺസുലേറ്റ് ജനറലിന്‍റെ ആവശ്യപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥനോട് സംസാരിച്ചിട്ടുണ്ട്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണ്. മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളിൽ തന്‍റെ ചിത്രം വരുന്നതു വിലക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.  ഇ-ഫയലിംഗ് വഴിയാണ് ഹർജി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ രാജേഷ് കുമാർ വഴിയാണ് സ്വപ്നയുടെ ജാമ്യപേക്ഷ. ഇത്ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രാത്രി വൈകി സമർപ്പിച്ചതിനാൽ  ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനാ പട്ടികയിൽ പെടുത്തിയിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top