ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 July 2020
മഴക്കാലമാണിപ്പോൾ , വീടിന്റെ ഭിത്തിയിൽ പായൽ വളരുന്നതൊക്കെ സ്വാഭാവികം. ഇതിൽ നിന്ന് രക്ഷ നേടാനുള്ള ചില പൊടി കൈകൾ നോക്കാം.
1 ) മഴക്കാലത്തിനു മുൻപ് വീടിന്റെ റൂഫിലെ വിള്ളലുകൾ പുട്ടിയിട്ടു അടയ്ക്കാം.
2) വീടിനുള്ളിലെ കാർപെറ്റുകൾ മഴ കാലത്തു വെള്ളം പിടിച്ചിരുന്നു ചീത്തയാവാൻ സാധ്യത ഉണ്ട്. ഇവ വൃത്തിയായി ക്ലീൻ ചെയ്തു മഴക്കാലത്തിനു ശേഷം മാത്രം ഉപയോഗിക്കുക .
3 ) മഴക്കാലത്തിനു മുൻപേ വൈദ്യുത ലൈനുകൾ അറ്റകുറ്റപ്പണി നടത്തണം.
4 ) വീടിനു പുറത്തുള്ള തടി കൊണ്ടുള്ള ഉപകരണങ്ങൾ വീടിനു അകത്തേക്ക് മാറ്റുക.
5 ) ഈർപ്പം വലിച്ചെടുക്കുന്ന വസ്തുക്കൾ വീടിനുള്ളിൽ വെക്കാം.
6 ) ഡ്രൈനേജുകൾ വൃത്തിയാക്കി അവയുടെ തടസങ്ങൾ മാറ്റണം.
7 ) മഴ പെയ്യാത്ത സമയങ്ങളിൽ ജനാലകൾ തുറന്നു വെക്കുക.