10
August 2020 - 11:33 am IST

Download Our Mobile App

Special

dog

ടിപ് കിട്ടിയാലെ തിരികെ പോകൂ, ഇത് ഡെലിവറി ബോയ് ഇറോസ്

Published:09 July 2020

വീട്ടിലെത്തി അധികം കഴിയും മുൻപേ കുടുംബത്തിന്‍റെ ഓമനയായ ഇറോസ്, നാലു വർഷം മുൻപ് മരിയ കട തുടങ്ങിയപ്പോൾ എന്നും അവിടെയും എത്താൻ തുടങ്ങി. അക്കാലത്ത് മരിയയും മക്കളുമായിരുന്നു വീടുകളിൽ സാധനങ്ങളെത്തിച്ചിരുന്നത്.

കൊവിഡ് 19 വ്യാപനം തടയാൻ സാമൂഹിക അകലം നിർബന്ധമാക്കിയതോടെ സാധനങ്ങൾ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനു പ്രിയമേറി. എന്നാൽ, വിതരണക്കാരിൽ നിന്നും രോഗം പടരാമെന്ന ആശങ്കയും ഇതോടെ ഉയർന്നു. വിതരണത്തിനുള്ള ജീവനക്കാർക്ക് എന്നും രാവിലെ തെർമൽ പരിശോധന നിർബന്ധമാക്കിയും ജീവനക്കാർ ഉപയോക്താക്കളിൽ നിന്നു സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നൽകിയുമൊക്കെയാണ് ഈ പ്രതിസന്ധി മറികടക്കാൻ ആഗോളതലത്തിൽ ശ്രമം.

എന്നാൽ, കൊളംബിയയിലെ എൽ പൊർവനീർ മിനി മാർക്കറ്റിൽ  ഈ പ്രശ്നത്തിനു പരിഹാരമുണ്ട്.  ഇവിടെ വീടുകളിൽ സാധനങ്ങളെത്തിക്കുന്നത് ലാബ്രഡോർ ഇനത്തിലുള്ള നായയാണ്. ഉപയോക്താവ് ഫോണിൽ ആവശ്യപ്പെടുന്ന സാധനങ്ങൾ കടയുടമ മരിയ നതിവിദദ് ബൊട്ടേരോ ബാസ്കറ്റിലാക്കിക്കൊടുത്താൽ മതി. ഇതു കടിച്ചെടുത്ത് ഉപയോക്താവിന്‍റെ വീട്ടിലെത്തിക്കും ഇറോസ് എന്ന നായ. 

മകന്‍റെ നിർബന്ധം സഹിക്കാനാനാതെ മരിയ വാങ്ങിയതാണ് ഇറോസിനെ. വീട്ടിലെത്തി അധികം കഴിയും മുൻപേ കുടുംബത്തിന്‍റെ ഓമനയായ ഇറോസ്, നാലു വർഷം മുൻപ് മരിയ കട തുടങ്ങിയപ്പോൾ എന്നും അവിടെയും എത്താൻ തുടങ്ങി. അക്കാലത്ത് മരിയയും മക്കളുമായിരുന്നു വീടുകളിൽ സാധനങ്ങളെത്തിച്ചിരുന്നത്.

എല്ലാവർക്കും കൂട്ടായി ഇറോസുമുണ്ടാകും. ചില വീടുകളിൽ നിന്ന് ഇറോസിന് എന്തെങ്കിലുമൊക്കെ കഴിക്കാൻ കിട്ടും. അവരുടെയൊക്കെ പേര് ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട് ഇറോസ്. കൊവിഡ് കാലത്ത് അതു തുണയായെന്ന് മരിയ. ഇപ്പോൾ സാധനങ്ങളും ഉപയോക്താവിന്‍റെ വിലാസവും ബാസ്കറ്റിലിട്ടശേഷം ഇറോസിനോട് ഇതു നൽകേണ്ടയാളുടെ പേരു പറഞ്ഞാൽ അവൻ അതു കൃത്യമായി ഉപയോക്താവിന്‍റെ കൈയിലെത്തിക്കും.

സാധനം ലഭിച്ചാൽ വിലാസമെഴുതിയ സ്ലിപ്പിൽ ഇക്കാര്യം ഉപയോക്താവ് രേഖപ്പെടുത്തി തിരികെ ബാസ്കറ്റിലിടും. പണം ഇ പേയ്മെന്‍റ് വഴി. എന്നാൽ, സാധനങ്ങളെത്തിച്ചാലും പെട്ടെന്നൊന്നും തിരികെപ്പോവില്ല ഇറോസ്. അവനു "ടിപ്' കിട്ടുന്നതു വരെ വീട്ടിൽ ചുറ്റിപ്പറ്റി നിൽകുമെന്നും മരി


വാർത്തകൾ

Sign up for Newsletter



top