ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:09 July 2020
കൊച്ചി: എറണാകുളത്ത് കൊവിഡ് സമൂഹവ്യാപനമില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സമ്പർക്കത്തിലൂടെയുള്ള രോഗബാധ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ ഉറവിടം കണ്ടെത്താൻ കഴിയാതെ വന്നാലേ ആശങ്കയ്ക്ക് വകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
ഇതുവരെ ഒൻപത് ഉറവിടം അറിയാത്ത കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. രണ്ടുവാർഡുകൾ അടച്ച ജനറൽ ആശുപത്രിയിൽ പനി ഉൾപ്പെടെയുള്ള രോഗവുമായി വരുന്നവരെ മെഡിക്കൽ കോളജിലേക്ക് മാറ്റും. ടെസ്റ്റ് നെഗറ്റീവ് ആയാൽ തിരികെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.