09
August 2020 - 8:11 pm IST

Download Our Mobile App

Kerala

Covid-19

സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നുവെന്ന് മുഖ്യമന്ത്രി

Published:09 July 2020

നമ്മൾ ആശങ്കപ്പെടേണ്ട ഘട്ടമാണിത്. സമൂഹവ്യാപനത്തിന്‍റെ വക്കിലേക്കെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതിൽ അടുക്കുന്നുവന്ന് സംശയിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ആശങ്കപ്പെടേണ്ട ഘട്ടമാണിത്. സമൂഹവ്യാപനത്തിന്‍റെ വക്കിലേക്കെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതിൽ അടുക്കുന്നുവന്ന് സംശയിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​യ രോ​ഗ​വ്യാ​പ​നം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തെ മു​ഴു​വ​ൻ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ലേ​ക്കാണ് ന​യി​ച്ചത്. അതേസമയം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലേ​ക്ക് രോ​ഗം എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ന്ന​ത്തെ പ​രി​ശോ​ധ​നാ ഫ​ലം തെ​ളി​യി​ക്കു​ന്ന​ത്. ആ​ര്യ​നാ​ടും സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നേ​രി​ടു​ന്നു. തിരുവനന്തപുരത്ത് മാ​ത്ര​മെ​ന്ന് ക​രു​തി മ​റ്റ് പ്ര​ദേ​ശ​ങ്ങ​ൾ ആ​ശ്വ​സി​ക്കേ​ണ്ട​തി​ല്ലെ​ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊ​ച്ചി​യി​ലും സ​മാ​ന വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ട്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. നി​ല​വി​ലെ നി​യ​ന്ത്ര​ണം സ​മൂ​ഹ​ത്തെ മൊ​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് ര​ക്ഷ​യ്ക്ക് വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 


വാർത്തകൾ

Sign up for Newsletter



top