06
August 2020 - 4:24 pm IST

Download Our Mobile App

Kerala

benny.jpg

സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ സിപിഎം പറയുന്ന വാദങ്ങൾ തന്നെ; ബെന്നി ബഹനാൻ 

Published:09 July 2020

സ്വപ്ന പറയുന്നത് അവരെ വേട്ടയാടുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണ് എന്നാണ് . ഇത് തന്നെയാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെയും വിശദീകരണം

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി  സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ കഴിഞ്ഞ നാല് ദിവസമായി സിപിഎം പറയുന്ന വാദങ്ങൾ തന്നെയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ.  സ്വപ്ന പറയുന്നത് അവരെ വേട്ടയാടുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണ് എന്നാണ് . ഇത് തന്നെയാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെയും വിശദീകരണം.

സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് തന്നെയാണ് പറഞ്ഞതെന്നും  ഔദ്യോഗിക പരിപാടികളിൽ മാത്രമാണ് മന്ത്രിമാരെ കണ്ടതെന്നാണ് സ്വപ്ന പറയുന്നത്, ഇത് തന്നെയാണ് മന്ത്രിമാരും പറഞ്ഞതെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു. സ്വപ്നയുടെ സ്വകാര്യ വസതിയിൽ സെക്രട്ടറിയടക്കമുള്ളവർ സന്ദർശകരായിരുന്നെവെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ഉദ്ഘാടന ചടങ്ങുകളിലെല്ലാം ഉന്നതരുമായി ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നതാണ്. സ്വപ്നയുടെ ശബ്ദം മാർക്‌സിസ്റ്റുകാർക്ക് വേണ്ടിയാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു. 


വാർത്തകൾ

Sign up for Newsletter



top