06
August 2020 - 6:31 pm IST

Download Our Mobile App

World

friday market.jpg

കുവൈറ്റ്  ഫ്രൈഡേ മാർക്കറ്റ് ജൂലൈ 10 മുതൽ സന്ദർശകർക്കായി തുറക്കും

Published:09 July 2020

ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ്  വിപണി തുറന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിലെ പ്രധാന ചുവടുവെപ്പുകളിലൊന്നാണ്

കുവൈറ്റ്: കുവൈറ്റ്  ഫ്രൈഡേ മാർക്കറ്റ് ജൂലൈ 10 മുതൽ സന്ദർശകർക്കായി തുറക്കും. രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണ് പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ്  വിപണി തുറന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിലെ പ്രധാന ചുവടുവെപ്പുകളിലൊന്നാണ്.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണത്തോടെ മാത്രമാവും ആദ്യഘട്ടത്തിൽ പ്രവേശനം. ഫ്രൈഡേ മാർക്കറ്റിൽ ശുചീകരണവും അണുനശീകരണവും പൂർത്തിയാക്കിയിട്ടുണ്ട്.ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് എല്ലാ തരം വസ്തുക്കളും ഇവിടെ ലഭിക്കും.
 


വാർത്തകൾ

Sign up for Newsletter



top