10
August 2020 - 1:04 pm IST

Download Our Mobile App

Cricket

england-west-indies-match-review

ഇംഗ്ലണ്ടിനു തകര്‍ച്ച

Published:10 July 2020

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റി​ന്‍റെ ര​ണ്ടാം ദി​നം ഇം​ഗ്ലി​ന് ബാ​റ്റി​ങ് ത​ക​ര്‍ച്ച. ഒ​രു വി​ക്ക​റ്റി​ന് 35 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് ഒ​ടു​വി​ല്‍ റി​പ്പോ​ര്‍ട്ട് കി​ട്ടു​മ്പോ​ള്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 157 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ്. ഷ​നോ​ന്‍ ഗ​ബ്രി​യേ​ലി​ന്‍റെ​യും ജാ​സ​ൻ ഹോ​ൾ​ഡ​റി​ന്‍റെ​യും ത​ക​ര്‍പ്പ​ന്‍ ബൗ​ളി​ങ്ങാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ത്ത​ത്.

സ​താം​പ്റ്റ​ണ്‍: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റി​ന്‍റെ ര​ണ്ടാം ദി​നം ഇം​ഗ്ലി​ന് ബാ​റ്റി​ങ് ത​ക​ര്‍ച്ച. ഒ​രു വി​ക്ക​റ്റി​ന് 35 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് ഒ​ടു​വി​ല്‍ റി​പ്പോ​ര്‍ട്ട് കി​ട്ടു​മ്പോ​ള്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 157 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ്. ഷ​നോ​ന്‍ ഗ​ബ്രി​യേ​ലി​ന്‍റെ​യും ജാ​സ​ൻ ഹോ​ൾ​ഡ​റി​ന്‍റെ​യും ത​ക​ര്‍പ്പ​ന്‍ ബൗ​ളി​ങ്ങാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ത്ത​ത്. ഗ​ബ്രി​യേ​ല്‍ മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. അ​ഞ്ചു വി​ക്ക​റ്റ് ജാ​സ​ന്‍ ഹോ​ള്‍ഡ​റി​നാ​ണ്.  
   
ആ​ദ്യ ദി​നം അ​ക്കൗ​ണ്ട് തു​റ​ക്കും മു​മ്പെ ഡോം ​സി​ബ്ലി​യെ ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യി​രു​ന്നു.     സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ 48 റ​ണ്‍സു​ള്ള​പ്പോ​ള്‍ ജോ ​ഡെ​ന്‍ലി​യെ (18) ഗ​ബ്രി​യേ​ല്‍ ക്ലീ​ന്‍ ബൗ​ള്‍ഡ് ചെ​യ്തു. നി​ല​യു​റ​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഓ​പ്പ​ണ​ര്‍ റോ​റി ബേ​ണ്‍സി​നെ (30) ഗ​ബ്രി​യേ​ല്‍ എ​ല്‍ബി​യി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു.     ക്രൗ​ളി​യു​ടെ​യും (10) പോ​പ്പി​ന്‍റെ​യും (12) വി​ക്ക​റ്റ് ഹോ​ള്‍ഡ​ര്‍ക്കാ​ണ്. നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സും ജോ​സ് ബ​‌ട്‌ലറും ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ ക​ര​ക​യ​റ്റാ​ൻ നോ​ക്കി​യെ​ങ്കി​ലും ഹോ​ൾ​ഡ​റു​ടെ തീ​പാ​റും പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ ഇ​രു​വ​രും പ​ത​റി. 
   
സ്റ്റോ​ക്സ് 97 പ​ന്തി​ൽ ഏ​ഴു ബൗ​ണ്ട​റി​യ​ട​ക്കം 43 റ​ൺ​സ് നേ​ടി പു​റ​ത്താ​യി. ഹോ​ൾ​ഡ​റി​നു വി​ക്ക​റ്റ്. 35 റ​ൺ​സെ​ടു​ത്ത ബ​ട്‌​ല​റെ ഹോ​ൾ​ഡ​ർ ത​ന്നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വും​മൂ​ലം ആ​ദ്യ ദി​നം 18 ഓ​വ​ര്‍ മാ​ത്ര​മാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ബൗ​ള​ര്‍മാ​ര്‍ അ​നു​കൂ​ലി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സ​താം​പ്റ്റ​ണി​ലെ പി​ച്ച്. ജോ ​റൂ​ട്ടി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ബെ​ന്‍ സ്റ്റോ​ക്സി​ന്‍റെ നാ​യ​ക​ത്വ​ത്തി​ന് കീ​ഴി​ലാ​ണ് ഇം​ഗ്ല​ണ്ട് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top