ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:10 July 2020
യുഎസിലെ സെന്റ് ലൂയീസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിക്കു കീഴിലെ ജോണ്‍ എം. ഒലിന്‍ സ്കൂള്‍ ഓഫ് ബിസിനസ് ഉപദേഷ്ടാവായി ഡോ. ആഷ്ലി ജേക്കബ് മുളമൂട്ടില്‍ നിയമതിനായി. പോയറ്റ്സ് ആന്റ്സ് ഗ്രാന്റ്സ് മാഗസിന്റെ പ്രോഗ്രാം ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇവരുടെ എംബിഎ പ്രോഗ്രാം സംരഭകത്വരംഗത്തെ ഏറ്റവും മികച്ച എംബിഎ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒരേ സമയം ആതുരസേവനം, ബിസിനസ്, സ്പോര്‍ട്സ്, പുസ്തകരചന എന്നീ വിവിധ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ആളാണ് ഡോ. ആഷ്ലി ജേക്കബ്. നിലവില്‍ മുംബൈ ഐഐടിയുടെ കോര്‍പ്പറേറ്റ് ഉപദേഷ്ടാവ് കൂടിയായ ഡോ. ആഷ്ലി കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഐ ഹോസ്പിറ്റലിന്റെ സഹസ്ഥാപകനും ചീഫ് സര്‍ജനുമാണ്. ബ്ലേഡ് ഉപയോഗിക്കാതെ കേരളത്തിലാദ്യമായി നേത്രശസ്ത്രക്രിയ നടത്തിയതിന് കേരളാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. കാറ്ററാക്ട് മൈക്രോസര്ജറിക്ക് പ്രശസ്തമായ സര് രത്തന്‍ ടാറ്റാ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. റോട്ടറി ഇന്റര്‍നാഷനലിന്റെ പോള്‍ ഹാരിസ് ഫെല്ലോയായ ഇദ്ദേഹം ഇന്ത്യാ ബൈക്ക് വീക്കിന്റെ ഏറ്റവും മികച്ച കസ്റ്റം-മേഡ് ഹാര്‍ളി ഡേവിഡ്സണ് ബൈക്കിനുള്ള അംഗീകാരവും നേടിയിട്ടുണ്ട്.
150-ലേറെ ശാഖകളുള്ള മുളമൂട്ടില്‍ നിധി, ഫിനാന്‍സിയേഴ്സ് സ്ഥാപനങ്ങളുടെ എംഡി, സിഇഒ കൂടിയായ ഡോ ആഷ്ലി ചേംബര്‍ ഓഫ് നിധി കമ്പനീസ്, ചേംബര്‍ ഓഫ് എന്ബിഎഫ്സിസ് എന്നിവയുടെ പ്രസിഡന്റുമാണ്. യുറോപ്യന്‍ സൊസൈറ്റി ഓഫ് കാറ്ററാക്റ്റ് ആന്‍ഡ് റിഫ്രാക്റ്റീവ് സര്‍ജന്‍സ്, അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി, അമേരിക്കന്‍ സൊസൈറ്റി ഓഫ് കാറ്ററാക്റ്റ് ആന്‍ഡ് റിഫ്രാക്റ്റീവ് സര്‍ജന്‍സ്, ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് ഹെല്‍ത്ത് എന്നീ സംഘടനകളില്‍ അംഗമായ അദ്ദേഹം ലണ്ടന്‍ മുതല്‍ കോഴഞ്ചേരി വരെ, ഐ മാറ്റേഴ്സ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒഫ്താല്‍മോളജിയില്‍ എംഎസ് നേടിയ ഡോ ആഷ്ലി യുഎസിലെ ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍ നിന്ന് ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ലീഡര്‍ഷിപ്പ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.