13
August 2020 - 11:33 pm IST

Download Our Mobile App

Bollywood

Supriya Suresh, Anushka Sharma

അന്ധനായ വയോധികനെ കൈപിടിച്ചു ബസിൽ കയറ്റിവിട്ട മലയാളി യുവതി സുപ്രിയ സുരേഷിനെ അഭിനന്ദിച്ച് ബോളിവുഡും

Published:10 July 2020

"ചുറ്റും ഒരു ക്യാമറയുമില്ലാത്തപ്പോഴും കരുണാർദ്രമായ പ്രവൃത്തി. മനുഷ്യത്വത്തിലുള്ള വിശ്വാസം തിരിച്ചുകിട്ടിയിരിക്കുന്നു'

ന്യൂഡൽഹി: അന്ധനായ വയോധികനെ കൈപിടിച്ചു ബസിൽ കയറ്റിവിട്ട മലയാളി യുവതി സുപ്രിയ സുരേഷിനെ അഭിനന്ദിച്ച് ബോളിവുഡും. അനുഷ്ക ശർമയും റിതേഷ് ദേശ്മുഖുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയൊ ട്വിറ്ററിൽ പങ്കുവച്ചത്. ഇരുവരുടെയും ട്വീറ്റിന് വൻ പ്രതികരണമാണു ലഭിക്കുന്നത്.

"ചുറ്റും ഒരു ക്യാമറയുമില്ലാത്തപ്പോഴും കരുണാർദ്രമായ പ്രവൃത്തി. മനുഷ്യത്വത്തിലുള്ള വിശ്വാസം തിരിച്ചുകിട്ടിയിരിക്കുന്നു' എന്ന കമന്‍റുമായി അനുഷ്ക പങ്കുവച്ച വിഡിയൊ ദൃശ്യം നാലായിരത്തോളം പേരാണു റീ ട്വീറ്റ് ചെയ്തത്. ആരും കാണുന്നില്ലാത്തപ്പോഴും ഇവരെപ്പോലെ പെരുമാറാൻ നമുക്കു കഴിയണമെന്നാണ് റിതേഷ് ട്വിറ്ററിൽ കുറിച്ചത്.

 

കഴിഞ്ഞദിവസം തിരുവല്ല നഗരത്തിലാണ് പോകാനുള്ള വഴി അറിയാതെ നിസ്സഹായനായി നിന്ന അന്ധനായ വയോധികനെ സഹായിക്കാൻ ജോളി സിൽക്ക്സിലെ സെയ്‌ൽസ് ഗേളായ സുപ്രിയ ഓടിയെത്തിയത്. സമീപത്തു കൂടി കടന്നു പോയ കെഎസ്ആർടിസി ബസ് വിളിച്ചു നിർത്തിയശേഷം കണ്ടക്ടറോട് കാര്യം അവതരിപ്പിച്ചു. പിന്നീട് വൃദ്ധന് സമീപം ചെന്ന് സുപ്രിയ ഏറെ കരുതലോടെ അദ്ദേഹത്തെ കൈപിടിച്ച്  ബസ്സിന് അരികിലേക്ക് എത്തിക്കുന്നതും കയറാൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തൊട്ടടുത്തുള്ള സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജോഷ്വ അത്തിമൂട്ടിൽ എന്ന വ്യക്തിയാണ് ദൃശ്യം മൊബൈലിൽ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top