10
August 2020 - 2:43 pm IST

Download Our Mobile App

World

lee

ലീയ്ക്ക് വൻ വിജയം, സിംഗപ്പുരിൽ വീണ്ടും പിഎപി

Published:11 July 2020

മത്സരിച്ച 93 സീറ്റുകളിൽ 83ഉം നേടിയാണ് പിഎപി അധികാരത്തിൽ തുടരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അറുപത്തെട്ടുകാരൻ പ്രധാനമന്ത്രി ലീയുടെ ജനസമ്മതി വളരെ വ്യക്തമായി തെളിയുകയായിരുന്നു.

സിംഗപ്പുർ: സിംഗപ്പുരിലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ലീ സിൻ ലൂങ്ങിന്‍റെ പീപ്പിൾസ് ആക്ഷൻ പാർട്ടി (പിഎപി)ക്ക് ഗംഭീര വിജയം. മത്സരിച്ച 93 സീറ്റുകളിൽ 83ഉം നേടിയാണ് പിഎപി അധികാരത്തിൽ തുടരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അറുപത്തെട്ടുകാരൻ പ്രധാനമന്ത്രി ലീയുടെ ജനസമ്മതി വളരെ വ്യക്തമായി തെളിയുകയായിരുന്നു. ഇന്ത്യൻ വംശജനായ പ്രീതാം സിങ് നയിക്കുന്ന പ്രതിപക്ഷ കക്ഷി വർക്കേഴ്സ് പാർട്ടിക്ക് 10 സീറ്റുകളാണു ലഭിച്ചത്. 

മാസ്ക്കും ഗ്ലൗസും ധരിച്ചാണ് 2.65 ദശലക്ഷം സിംഗപ്പുരുകാർ വോട്ടു ചെയ്യാനെത്തിയത്. 93 സീറ്റുകളിലേക്കായി 192 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്ത്. തന്‍റെ ഗ്രൂപ്പ് റപ്രസന്‍റേഷൻ മണ്ഡലത്തിൽ നിന്ന് ലീ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഹെങ് സീ കീറ്റും വിജയിച്ചു. അഞ്ചു വർഷ കാലാവധിയാണ് സിംഗപ്പുരിൽ സർക്കാരിനുള്ളത്. നിശ്ചിത കാലാവധിക്ക് 10 മാസം മുൻപ് തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു ലീ.

1950കളിലെ അവസാനം സിംഗപ്പുരിനു സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ പിഎപിയാണ് അവിടെ ഭരിക്കുന്നത്. 93 സീറ്റിലും മത്സരിച്ച ഏക പാർട്ടിയും പിഎപിയാണ്. 2004 മുതൽ പ്രധാനമന്ത്രിയാണ് ലീ; രാജ്യത്തിന്‍റെ മൂന്നാമത്തെ പ്രധാനമന്ത്രിയും. ലീയുടെ പിതാവ് ലീ കുവാൻ യൂവാണ് സിംഗപ്പുരിലെ ആദ്യ പ്രധാനമന്ത്രി. 31 വർഷം അദ്ദേഹം ഭരിച്ചു. 1990 മുതൽ 2004 വരെ ഗോ ചോക് ടോങ് പ്രധാനമന്ത്രിയായി.


വാർത്തകൾ

Sign up for Newsletter



top