06
August 2020 - 4:33 pm IST

Download Our Mobile App

Mollywood

movie

സൂരജ് ടോം ഒരുക്കുന്ന "ബെറ്റര്‍ ഹാഫ്" വെബ് മൂവി ചിത്രീകരണം പുരോഗമിക്കുന്നു

Published:11 July 2020

ഒരു കുടുംബത്തിന്‍റെ യഥാര്‍ത്ഥചിത്രം ആവിഷ്ക്കരിക്കുകയും കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്‍റെയും മൂല്യങ്ങളുമാണ് ബെറ്റര്‍ ഹാഫ് മുന്നോട്ട് വെയ്ക്കുന്നത്.

പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്‍റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ സൂരജ് ടോം ഒരുക്കുന്ന ബെറ്റര്‍ ഹാഫ് വെബ് മൂവി ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. ഒരു കുടുംബത്തിന്‍റെ യഥാര്‍ത്ഥചിത്രം ആവിഷ്ക്കരിക്കുകയും കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്‍റെയും മൂല്യങ്ങളുമാണ് ബെറ്റര്‍ ഹാഫ് മുന്നോട്ട് വെയ്ക്കുന്നത്.

പച്ചയായ ജീവിതത്തിന്‍റെ ചൂടും ചൂരും ചോര്‍ന്ന് പോകാതെയുള്ള ആവിഷ്ക്കാരം ഈ വെബ് മൂവിയിലൂടെ  പുതിയൊരു ദൃശ്യഭാഷ മുന്നോട്ട് വെയ്ക്കുകയാണ്. സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ മൂല്യങ്ങള്‍ തന്നെയാണ് ബെറ്റര്‍ ഹാഫിന്‍റെ ഇതിവൃത്തമെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഫാന്‍റസിയോ അതിഭാവുകത്വമോ ഒന്നും ചിത്രം ആവിഷ്ക്കരിക്കുന്നില്ല. വളരെ തന്മയത്വത്തോടെ റിയല്‍ സ്റ്റോറിയെ പുനരാവിഷ്ക്കരിക്കുകയാണ് ഈ മൂവി.

വളരെ സിംപിളായി കഥ പറയുന്നതിലൂടെ കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ബെറ്റര്‍ ഹാഫ്  ഒരുക്കുന്നതെന്ന് സംവിധായകന്‍ സൂരജ് ടോം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്‍റെ ബാനറില്‍ ഡോ. പി ജി വര്‍ഗ്ഗീസാണ് ബെറ്റര്‍ ഹാഫ് നിര്‍മ്മിക്കുന്നത്. പാവ , വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്‍റേതാണ്  തിരക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ (തമിഴ് മൂവി) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്‍റേതാണ്  ബെറ്റര്‍ ഹാഫിന്‍റെ  സംഗീതവും പശ്ചാത്തല സംഗീതവും.

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു വരുന്ന  ബെറ്റര്‍ ഹാഫ് രണ്ട് ഷെഡ്യൂളുകളിലാണ് പൂര്‍ത്തീകരിക്കുന്നത്.  കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്.  പാ വ , മേരാനാം ഷാജി, മംഗല്യം തന്തുനാനേ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്‍.

ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ വന്ന പുതുമുഖ താരം മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ രമേശന്‍, ഡോ റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍-ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീം, നിര്‍മ്മാണം-ഡോ. പി.ജി വര്‍ഗ്ഗീസ്, സംവിധാനം-സൂരജ് ടോം,രചന-അജീഷ് പി തോമസ് , ഛായാഗ്രഹണം - സാഗര്‍ അയ്യപ്പന്‍, ഗാനരചന- റോണ കോട്ടൂര്‍, സംഗീതം, പശ്ചാത്തല സംഗീതം - സാംസണ്‍ കോട്ടൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമ്പിളി, എഡിറ്റിങ് - രാജേഷ് കോടോത്ത്, ആര്‍ട്ട് - അഖില്‍ കുമ്പിടി, അനീഷ് സോനാലി,  കോസ്റ്റ്യും - ആരതി ഗോപാല്‍, മേക്കപ്പ് - നജില്‍ അഞ്ചല്‍


വാർത്തകൾ

Sign up for Newsletter



top