10
August 2020 - 1:56 pm IST

Download Our Mobile App

Cricket

WI Indies, Test Cricket, Cricket NEws, WI Score

വി​ന്‍ഡീ​സ് മി​ക​ച്ച ലീ​ഡി​ലേ​ക്ക്

Published:11 July 2020

ഒ​ന്നി​ന് 57 എ​ന്ന നി​ല​യി​ല്‍ മൂ​ന്നം ദി​നം ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച വി​ന്‍ഡീ​സ് മി​ക​ച്ച ലീ​ഡ് നേ​ടി മു​ന്നേ​റു​ക​യാ​ണ്. ഒ​ടു​വി​ല്‍ റി​പ്പോ​ര്‍ട്ട് ല​ഭി​ക്കു​മ്പോ​ള്‍ അ​ഞ്ചി​ന് 258 എ​ന്ന നി​ല​യി​ലാ​ണ്. ഇ​തു​വ​രെ 54 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്‌​സ് ലീ​ഡ്

സൗ​ത്താം​പ്ട​ണ്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സ് മി​ക​ച്ച ഒ​ന്നാം ഇ​ന്നി​ങ്‌​സ് ലീ​ഡി​ലേ​ക്ക്. ഒ​ന്നി​ന് 57 എ​ന്ന നി​ല​യി​ല്‍ മൂ​ന്നം ദി​നം ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച വി​ന്‍ഡീ​സ് മി​ക​ച്ച ലീ​ഡ് നേ​ടി മു​ന്നേ​റു​ക​യാ​ണ്. ഒ​ടു​വി​ല്‍ റി​പ്പോ​ര്‍ട്ട് ല​ഭി​ക്കു​മ്പോ​ള്‍ അ​ഞ്ചി​ന് 258 എ​ന്ന നി​ല​യി​ലാ​ണ്. ഇ​തു​വ​രെ 54 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്‌​സ് ലീ​ഡ്. വി​ന്‍ഡീ​സ് സ്‌​കോ​ര്‍ 43ല്‍ ​നി​ല്‍ക്ക​വേ 28 റ​ണ്‍സെ​ടു​ത്ത കാം​പെ​ലി​നെ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ എ​ല്‍ബി ഡ​ബ്ല്യു​വി​ല്‍ കു​ടു​ങ്ങി.

പി​ന്നീ​ട് ബ്രാ​ത്‌​വെ​യി​റ്റും ഹോ​പ്പും ചേ​ര്‍ന്നു​ള്ള ഭേ​ദ​പ്പെ​ട്ട കൂ​ട്ടു​കെ​ട്ട്. വെ​സ്റ്റി​ന്‍ഡീ​സി​ന് സ്‌​കോ​ര്‍ 102 റ​ണ്‍സി​ല്‍ നി​ല്‍ക്ക​വെ ഷാ​യി ഹോ​പി​നെ(16) ന​ഷ്ട​മാ​യി. സ്പി​ന്ന​ര്‍ ഡൊ​മി​നി​ക്ക് ബെ​സ്സി​നാ​ണ് വി​ക്ക​റ്റ് ല​ഭി​ച്ച​ത്.അ​തി​ന് ശേ​ഷം ക്രെ​യി​ഗ് ബ്രാ​ത്‌​വൈ​റ്റ് (65) ത​ന്‍റെ അ​ര്‍ദ്ധ ശ​ത​കം തി​ക​ച്ചു​വെ​ങ്കി​ലും ബെ​ന്‍ സ്റ്റോ​ക്‌​സി​ന് വി​ക്ക​റ്റ് ന​ല്‍കി മ​ട​ങ്ങി. 39 റ​ണ്‍സെ​ടു​ത്ത് ബ്രൂ​ക്‌​സും 12 റ​ണ്‍സെ​ടു​ത്ത് ബ്ലാ​ക് വു​ഡും പു​റ​ത്താ​യി. 45 റ​ണ്‍സു​മാ​യി ചേ​സും 36 റ​ണ്‍സു​മാ​യി ഡോ​വ്‌​റി​ച്ചു​മാ​ണ് ക്രീ​സി​ല്‍. ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ്‍, ഡോം ​ബെ​സ് എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. 


വാർത്തകൾ

Sign up for Newsletter



top