06
August 2020 - 3:19 pm IST

Download Our Mobile App

Updates

Kerala Coastal, Boat Service

തീ​ര​ദേ​ശ ച​ര​ക്കു​നീ​ക്കം : ആ​നു​കൂ​ല്യം നേ​ടാ​ൻ ക​പ്പ​ൽ സ​ർ​വീ​സി​ല്ലാതെ കേരളം

Published:11 July 2020

കൊ​ച്ചി – ബേ​പ്പൂ​ർ റൂ​ട്ടി​ലെ ഏ​ക ച​ര​ക്കു ക​പ്പ​ൽ സ​ർ​വീ​സും നി​ല​ച്ചു. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സ​ർ​വീ​സ് വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് വാ​ണി​ജ്യ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും തീ​ര​ദേ​ശ ച​ര​ക്കു നീ​ക്കം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു സ​ർ​ക്കാ​ർ മാ​രി​ടൈം ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​ത് 2017ലാ​ണ്.

കൊ​ച്ചി: തീ​ര​ദേ​ശ ച​ര​ക്കു ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും അ​തു സ്വീ​ക​രി​ക്കാ​ൻ നി​ല​വി​ൽ കേ​ര​ള​ത്തി​ലെ ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് ഒ​രു ച​ര​ക്കു ക​പ്പ​ൽ സ​ർ​വീ​സ് പോ​ലു​മി​ല്ല! നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. അ​തു പു​തു​ക്കാ​നെ​ടു​ത്ത​ത് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ.

അ​തി​നി​ടെ, കൊ​ച്ചി – ബേ​പ്പൂ​ർ റൂ​ട്ടി​ലെ ഏ​ക ച​ര​ക്കു ക​പ്പ​ൽ സ​ർ​വീ​സും നി​ല​ച്ചു. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സ​ർ​വീ​സ് വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് വാ​ണി​ജ്യ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും തീ​ര​ദേ​ശ ച​ര​ക്കു നീ​ക്കം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു സ​ർ​ക്കാ​ർ മാ​രി​ടൈം ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​ത് 2017ലാ​ണ്. കൂ​ടു​ത​ൽ ക​പ്പ​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മാ​രി​ടൈം ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഗു​ജ​റാ​ത്തി​ൽ നി​ന്നു തീ​ര​ദേ​ശ ക​പ്പ​ലു​ക​ളി​ൽ കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത് 3 ല​ക്ഷം ടി​ഇ​യു (ട്വ​ന്‍റി ഫു​ട് ഇ​ക്വ​ല​ന്‍റ് യൂ​ണി​റ്റ്) ക​ണ്ടെ​യ്ന​റു​ക​ളാ​ണ്. ഇ​തി​ൽ 50000 ക​ണ്ടെ​യ്ന​റു​ക​ളെ​ങ്കി​ലും മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കാ​ണ്. ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി ക​ണ്ടെ​യ്ന​റു​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ 50000 ക​ണ്ടെ​യ്ന​റു​ക​ൾ കൂ​ടി മ​ല​ബാ​ർ കേ​ന്ദ്രീ​കൃ​ത​മാ​ണ്. നി​ല​വി​ൽ, റോ​ഡ് – റെ​യ്‌​ൽ മാ​ർ​ഗ​മാ​ണ് സം​സ്ഥാ​ന​ത്തെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ച​ര​ക്കു നീ​ക്കം. ഇ​തി​ൽ ഒ​രു ഭാ​ഗ​മെ​ങ്കി​ലും തീ​ര​ദേ​ശം വ​ഴി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞാ​ൽ നേ​ട്ട​ങ്ങ​ളേ​റെ​യാ​ണ്. എ​ന്നാ​ൽ, ബേ​പ്പൂ​ർ, അ​ഴീ​ക്ക​ൽ, കൊ​ല്ലം തു​ട​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലെ ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്താ​ൻ ക്രി​യാ​ത്മ​ക ന​ട​പ​ടി​യി​ല്ല.


വാർത്തകൾ

Sign up for Newsletter



top