Subpage Banner
Subpage Banner
21
September 2018 - 9:43 am IST

Tradition

ആറ്റുകാൽ കുത്തിയോട്ടം വിവാദമാക്കേണ്ട, ഇത്തവണയും ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി

Published:01 March 2018

ക്ഷേത്രത്തിൽ വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന കുത്തിയോട്ട ചടങ്ങിനു പിന്തുണയുമായി ദേവസ്വംവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തിൽ വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീട് നിർത്തലാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുത്തിയോട്ടത്തില്‍ ബാലാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് അഞ്ചുദിവസം കുട്ടികളെ ക്ഷേത്രത്തിൽ തന്നെ താമസിപ്പിച്ച്, അവസാനദിവസം നടത്തുന്ന ആചാരപരമായ ചടങ്ങാണ് കുത്തിയോട്ടം. പഴുപ്പിച്ച കമ്പി കുട്ടികളുടെ ശരീരത്തില്‍ കുത്തിയിറക്കുന്നതും ചടങ്ങിന്‍റെ ഭാഗമാണ്. ഇതിനെതിരെയാണ് ജയിൽ ഡിജിപി ആര്‍. ശ്രീലേഖ, ബ്ലോഗിലെ ലേഖനത്തിലൂടെ വിമര്‍ശനം നടത്തിയത്. ഇതിനുപിന്നാലെ, വിഷയത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, കേസെടുക്കുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top