13
August 2020 - 2:09 pm IST

Download Our Mobile App

National

VIKAS.jpg

വികാസ് ദുബെയുടെ മറ്റൊരു കൂട്ടാളി കൂടി പിടിയിൽ

Published:11 July 2020

ഇയാളെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയാണ് (എ.ടി.എസ്) പിടികൂടിയത് 

മുംബൈ: കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ  മറ്റൊരു കൂട്ടാളി കൂടി പിടിയിൽ. ഗുഡ്ഡൻ എന്ന അരവിന്ദ് രാംവിലാസ ത്രിവേദി(46) ആണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ(എ.ടി.എസ്) പിടികൂടിയത്. താനെയിലെ കൊൽഷെത് റോഡിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ ഡ്രൈവർ സുശീൽ കുമാർ സുരേഷ് തിവാരിയും (30) പിടിയിലായിട്ടുണ്ട്. എട്ട് പൊലീസുകാരുടെ ജീവനെടുത്ത കാൺപൂർ ഏറ്റുമുട്ടലിൽ വികാസ് ദുബെക്കൊപ്പം ത്രിവേദിയും ഉണ്ടായിരുന്നു. 'വാണ്ടഡ്' പട്ടികയിലായിരുന്നു ഇയാൾ.
 


വാർത്തകൾ

Sign up for Newsletter



top