06
August 2020 - 6:14 pm IST

Download Our Mobile App

World

sol.jpg

സോൾ മേയർ മരിച്ച നിലയിൽ 

Published:11 July 2020

ഏഴ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയതിന് പിന്നാലെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി

ദക്ഷിണ കൊറിയ: കഴിഞ്ഞ ദിവസം കാണാതായ സോൾ മേയർ പാർക്ക് വൺ സൂണിനെ മരിച്ച നിലയിൽ കണ്ടെത്തി.  ഏഴ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.   പിന്നാലെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. മകളായിരുന്നു പിതാവിനെ കാണാനില്ലെന്ന്  പരാതി നൽകിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിന്റെ ലാസ്റ്റ് സിഗ്‌നൽ ലഭിച്ച ദക്ഷിണ കൊറിയയിലെ മൗണ്ട് ബുഗാക്കിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് മകൾ അധികൃതരോട് ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
 


വാർത്തകൾ

Sign up for Newsletter



top