13
August 2020 - 10:33 pm IST

Download Our Mobile App

National

EMIRATES.jpg

കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടു പോകുന്നതിനായി എമിറേറ്റ്‌സ് പ്രതിദിന സർവീസുകൾ  നടത്തും

Published:11 July 2020

ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന യു.എ.ഇ നിവാസികൾക്ക് യുഎഇയിലേക്ക് മടങ്ങുന്നതിനും ഇതോടെ സൗകര്യമാകും. 

ദുബായ്: കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടു പോകുന്നതിനായി എമിറേറ്റ്‌സ് ജൂലൈ 12 നും 26 നും ഇടയിൽ അഞ്ച് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രത്യേക വിമാന സർവീസ് നടത്തും. ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന യു.എ.ഇ നിവാസികൾക്ക് യുഎഇയിലേക്ക് മടങ്ങുന്നതിനും ഇതോടെ സൗകര്യമാകും. 

2020 ജൂലൈ 12 നും 26 നും ഇടയിൽ ബെംഗളൂരു, ഡൽഹി, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ദിവസം പത്ത് വിമാനങ്ങൾ സർവീസ് നടത്തും. ബെംഗളൂരുവിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങൾ അതാത് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് വിധേയമാണ്.

ട്രാവൽ ഏജന്റുമാർ, എമിറേറ്റ്‌സ് സെയിൽസ് ഓഫീസുകൾ, കോൺടാക്റ്റ് സെന്റർ എന്നിവ വഴിയും എമിറേറ്റ്‌സ് ഡോട്ട് കോം വഴിയുംഫ്‌ലൈറ്റുകൾ ബുക്ക് ചെയ്യാം. പോകണ്ട സ്ഥലത്തെ  എല്ലാ പ്രവേശന നിബന്ധനകളും പാലിച്ചു മാത്രമേ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവാദം നൽകുകയുള്ളു. 

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേൾക്ക് വരുന്ന എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുന്നതിന് ഇന്ത്യൻ സർക്കാർ അധികാരപ്പെടുത്തിയ ഒരു ലബോറട്ടറി നൽകിയ നെഗറ്റീവ് റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. പുറപ്പെടുന്നതിന് 96 മണിക്കൂനുള്ളിൽ നേടിയ സർട്ടിഫിക്കറ്റ് ആയിരിക്കണം. കൈയ്യിൽ കരുതേണ്ടത്. 


വാർത്തകൾ

Sign up for Newsletter



top