06
August 2020 - 6:04 pm IST

Download Our Mobile App

Mollywood

tovino. jpeg

ടൊവിനോ ചിത്രം കളയുടെ പോസ്റ്റർ പുറത്തിറങ്ങി

Published:11 July 2020

മനുഷ്യന്‍റെ പരിണാമത്തിലൂന്നിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്

മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ടൊവിനോ തോമസ് ചിത്രം 'കള' യുടെ പോസ്റ്റർ പുറത്തിറങ്ങി. രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന  ചിത്രം ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം. മനുഷ്യന്‍റെ പരിണാമത്തിലൂന്നിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്.

ടൊവിനോയെ കൂടാതെ ലാല്‍, ദിവ്യ പിള്ള, മൂര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങള്‍ ചെയ്യുന്നു. 'എടക്കാട് ബറ്റാലിയനില്‍' ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടിയില്‍' സ്കൂള്‍ വിദ്യാർഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂര്‍.

ഇവരെയെല്ലാം കൂടാതെ 'ബാസിഗര്‍' എന്ന പേരില്‍ ഒരു നായയും ഈ സിനിമയില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. 'അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', ഇബ്‌ലീസ് സിനിമകളുടെ സംവിധായകനാണ് രോഹിത്. യദു പുഷ്പാകരനും രോഹിത്തും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ക്യാമറ: അഖില്‍ ജോര്‍ജ്.


വാർത്തകൾ

Sign up for Newsletter



top