13
August 2020 - 10:53 pm IST

Download Our Mobile App

Kerala

covid-19-updates-ernakulam

എറണാകുളത്ത് 47 പേർക്ക് കൊവിഡ്, 30 പേർക്ക് സമ്പർക്കം വഴി

Published:11 July 2020

കൊവിഡ്;എറണാകുളത്ത് 47ൽ 30 സമ്പർക്കം, സ്ഥിതി ഗുരുതരം * ജില്ലയിൽ ഒരു മരണം * ഒരു കുടുംബത്തിലെ 12 പേർക്ക് കൊവിഡ് * മൊത്തം 274 രോഗബാധിതർ * 319 പേർ നിരീക്ഷണത്തിൽ * കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ 

കൊവിഡ്;എറണാകുളത്ത് 47ൽ 30 സമ്പർക്കം, സ്ഥിതി ഗുരുതരം * ജില്ലയിൽ ഒരു മരണം * ഒരു കുടുംബത്തിലെ 12 പേർക്ക് കൊവിഡ് * മൊത്തം 274 രോഗബാധിതർ * 319 പേർ നിരീക്ഷണത്തിൽ * കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ 

കൊച്ചി:  ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ച 47 പേരിൽ 30 പേർക്കും രോഗം പടർന്നതു സമ്പർക്കത്തിലൂടെ. സമൂഹവ്യാപനത്തിന് മുൻപുള്ള സൂപ്പർസ്പ്രെഡിലേക്ക് ജില്ല നീങ്ങുന്ന സ്ഥിതിയെന്ന് ആരോഗ്യ വിദഗ്ധർ. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നു മരിച്ച പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. ആലുവ കീഴ്മാടിൽ ഒരേ കുടുംബത്തിലെ 12 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് പകർന്നു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  319  ആണ്. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 274 ആണ്.

സമ്പർക്കം വഴി രോഗം ബാധിച്ചവർ

  • ജൂലൈ 10നു രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള  11 , 5 ,45 ,17 ,21 ,9 ,13 ,16 ,42 ,36 ,47 ,69 വയസുള്ള കുടുംബാംഗങ്ങളും , 38 വയസുള്ള കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .ഇവരെല്ലാംതന്നെ ഇദ്ദേഹത്തിന്‍റെ കുടുംബത്തിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്തവരാണ്.
  • 67 വയസുള്ള വെളിയത്തുനാട് സ്വദേശി.  ഇദ്ദേഹം ആലുവ, മരട് മാർക്കറ്റുകൾ സന്ദർശിച്ചിട്ടുണ്ട്
  • ആലുവയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായ 67 വയസുള്ള കീഴ്മാട് സ്വദേശിയും അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുവായ 64 വയസുകാരിയും
  • 35 വയസുള്ള ചൂർണിക്കര സ്വദേശി, 51 വയസുള്ള ശ്രീമൂലനഗരം സ്വദേശി .ഇവർ രണ്ടുപേരും ആലുവ മാർക്കറ്റ് സന്ദർശിച്ചവരാണ് 
  • ജൂലൈ ആറിനു രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസുള്ള ചെല്ലാനം സ്വദേശി
  • ജൂലൈ ഏഴിനു രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ  അടുത്ത ബന്ധുവായ 43  വയസ്സുള്ള ചെല്ലാനം സ്വദേശിനി 
  • ജൂലൈ 8  ന് രോഗം സ്ഥിരീകരിച്ച മരട്  സ്വദേശിയുടെ സഹപ്രവർത്തകയായ 53 വയസുള്ള ഇടപ്പള്ളി സ്വദേശിനിയും അടുത്ത ബന്ധുവായ 21 വയസുകാരിയും 
  • ജൂലൈ ആറിനു രോഗം സ്ഥിരീകരിച്ച 23 വയസുള്ള വെണ്ണല സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 24 വയസുള്ള തമ്മനം സ്വദേശിനി 
  • ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലപ്പുഴ ജില്ലയിലെ ഒരു  സ്വകാര്യ സ്ഥാപനത്തിലെ  സഹപ്രവർത്തകരായ 29 ,54 വയസുള്ള കുമ്പളങ്ങി സ്വദേശി, 50 വയസുള്ള പുത്തൻകുരിശ് സ്വദേശി, 26 വയസുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസുള്ള തൃക്കാക്കര സ്വദേശി, 27 വയസുള്ള ചെല്ലാനം സ്വദേശി.
  • ജൂലൈ ഏഴിനു രോഗം സ്ഥിരീകരിച്ച അലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 27 വയസുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണിക്കര സ്വദേശി, 
  • ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 45 വയസുള്ള  സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി 
  • ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 23 വയസുള്ള ആലുവ സ്വദേശി,
  • ജൂലൈ നാലിനു  രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 25 വയസുള്ള എടത്തല സ്വദേശി
  • 40 വയസുള്ള ചെല്ലാനം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച മത്സ്യതൊഴിലാളിയുമായി സമ്പർക്കത്തിൽ വന്നിരുന്നു
  • ഇന്ന് മരണപ്പെട്ട 79 വയസുള്ള രായമംഗലം സ്വദേശിയുടെയും പരിശോധനാഫലം പോസിറ്റീവ് ആണ് 

കൊവിഡ് ബാധിച്ച മറ്റു രോഗികൾ 

  • ജൂലൈ അഞ്ചിനു മുംബൈ കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള പെരുമ്പാവൂർ സ്വദേശിനി 
  • ജൂലൈ നാലിനു റഷ്യ  കൊച്ചി വിമാനത്തിലെത്തിയ 24  വയസുള്ള  ഉദയംപേരൂർ സ്വദേശി 
  • ജൂലൈ എട്ടിനു ഹൈദ്രബാദ്  കൊച്ചി വിമാനത്തിലെത്തിയ 16 വയസുള്ള  ഹൈദ്രബാദ്  സ്വദേശിനി 
  • ജൂൺ 28നു മസ്കറ്റ് കൊച്ചി വിമാനത്തിലെത്തിയ 33  വയസുള്ള നായത്തോട് അങ്കമാലി  സ്വദേശി 
  • ജൂൺ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിലെ 40 ,36 ,7,11 വയസുള്ള മഴുവന്നൂർ സ്വദേശികൾ 
  • ജൂൺ 27നു  ദുബായ്  കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള എറണാകുളം സ്വദേശി 
  • ജൂൺ 21നു സൗദി  കൊച്ചി വിമാനത്തിലെത്തിയ 32  വയസുള്ള വെളിയത്തുനാട് സ്വദേശി 
  • മഹാരാഷ്ട്രയിൽ നിന്നു റോഡ് മാർഗം കൊച്ചിയിലെത്തിയ 13 വയസുള്ള ചേന്ദമംഗലം സ്വദേശിനി 
  • ജൂലൈ ഏഴിനു മുംബൈ കൊച്ചി വിമാനത്തിലെത്തിയ 54 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ

രോഗമുക്തി നേടിയവർ 

മൂന്നു പേർ രോഗമുക്തി നേടി. ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂൺ 24  ന് രോഗം സ്ഥിരീകരിച്ച 4 വയസുള്ള ഐക്കാരനാട് സ്വദേശിയായ കുട്ടി, ജൂൺ 27  ന് രോഗം സ്ഥിരീകരിച്ച 57  വയസുള്ള വൈറ്റില  സ്വദേശി

  • തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്
  • 819 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1172 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ‍‍യെണ്ണം  12852 ആണ്. ഇതിൽ 11041 പേർ വീടുകളിലും 529 പേർ കോവിഡ് കെയർ സെന്‍ററുകളിലും 1282 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.57 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന  33  പേരെ ഡിസ്ചാർജ് ചെയ്തു.

വാർത്തകൾ

Sign up for Newsletter



top