10
August 2020 - 11:30 am IST

Download Our Mobile App

Market

minister-k-raju-speech-business-park

കൊവിഡ് കാലത്ത് വ്യവസായ പാര്‍ക്കുകളുടെ പ്രാധാന്യമേറുന്നു:  മന്ത്രി കെ രാജു

Published:11 July 2020

കൊവിഡ് കാലത്ത് വ്യാവസായിക മേഖലയുടെ ഉണര്‍വ്വിന് ഉതകുന്ന തരത്തില്‍ വ്യാവസായിക പാര്‍ക്കുകളുടെ പ്രാധാന്യമേറുന്നുവെന്ന് മന്ത്രി കെ രാജു. പത്തനാപുരം കുണ്ടയത്ത് ആരംഭിക്കുന്ന വനിതാ വ്യവസായ എസ്റ്റേറ്റിന്‍റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  സി.രാധാമണി അധ്യക്ഷയായി.

കൊല്ലം : കൊവിഡ് കാലത്ത് വ്യാവസായിക മേഖലയുടെ ഉണര്‍വ്വിന് ഉതകുന്ന തരത്തില്‍ വ്യാവസായിക പാര്‍ക്കുകളുടെ പ്രാധാന്യമേറുന്നുവെന്ന് മന്ത്രി കെ രാജു. പത്തനാപുരം കുണ്ടയത്ത് ആരംഭിക്കുന്ന വനിതാ വ്യവസായ എസ്റ്റേറ്റിന്‍റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  സി.രാധാമണി അധ്യക്ഷയായി.

വനിതകള്‍ക്ക്  ഇരുപത്തഞ്ചോളം ചെറുകിട തൊഴില്‍ സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ജില്ലാ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചെലവില്‍ എസ്റ്റേറ്റ്  നിര്‍മിക്കുന്നത്. ഒന്നരയേക്കര്‍ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില വ്യവസായ കെട്ടിടം, ഷെഡുകള്‍, ഓഫീസ്, ആഭ്യന്തര റോഡ് എന്നിവ നിര്‍മിക്കും. ഇതോടൊപ്പം പുതുസംരംഭകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.  നിര്‍വ്വഹണ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിനാണ് പാര്‍ക്കിന്‍റെ നിര്‍മാണച്ചുമതല.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ് വേണുഗോപാല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം എം ശിവശങ്കരപിള്ള, പത്തനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  അജിതാ ബീഗം,  സ്ഥിരം സമിതി അധ്യക്ഷന്‍ എസ് എം ഷെരീഫ്,  ബ്ലോക്ക് പഞ്ചായത്തംഗം മിനി ഷാജഹാന്‍, പഞ്ചായത്തംഗം ഹുസൈന്‍, ഹൗസിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ജില്ലാ വ്യാവസായിക കേന്ദ്രം മാനേജര്‍ ആര്‍ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾ

Sign up for Newsletter



top