06
August 2020 - 6:24 pm IST

Download Our Mobile App

Updates

Milk sector

പാ​ലി​നൊ​പ്പം, നാടും ഉ​ണരും

Published:11 July 2020

ഒ​രു മേ​ഖ​ല​യി​ല്‍ നി​ന്നു പ്ര​തി​ദി​നം നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ കു​റ​ഞ്ഞ​ത് 100 ലി​റ്റ​ര്‍ പാ​ലും 500 കോ​ഴി മു​ട്ട​യും, അ​ടു​ക്ക​ള​ത്തോ​ട്ടം, മ​ട്ടു​പ്പാ​വ് പ​ച്ച​ക്ക​റി​കൃ​ഷി എ​ന്നി​വ​യി​ലൂ​ടെ പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും ഉ​ത്പാ​ദി​പ്പി​ക്കുകയാണ് ലക്ഷ്യം

കൊ​ച്ചി: ക്ഷീ​ര​ക​ര്‍ഷ​രെ കൊ​വി​ഡ് വീ​ഴ്ച​യി​ല്‍ നി​ന്ന് ക​ര​ക​യ​റ്റാ​ന്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ ഒ​രു​ങ്ങു​ന്നു, അ​തി​നൊ​പ്പം പു​തി​യ ക​ര്‍ഷ​ക​രെ കൂ​ടി രം​ഗ​ത്ത് എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​നാ​യി പ്രാ​ഥ​മി​ക ക്ഷീ​ര​സം​ഘ​ങ്ങ​ളെ സ​ജീ​വ​മാ​ക്കി പ​ദ്ധ​തി തു​ട​ങ്ങ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ക്ഷീ​ര​സം​ഘ ഭ​ര​ണ​സ​മി​തി​യെ സ​ജീ​വ​മാ​ക്കും.

ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​പ​രി​ധി ഒ​മ്പ​ത് മേ​ഖ​ല​ക​ളാ​യി ഭാ​ഗി​ച്ച് ഓ​രോ ഭാ​ഗ​ത്തി​നും ഓ​രോ ഭ​ര​ണ​സ​മി​തി അം​ഗ​ത്തി​നു ചു​മ​ത​ല ന​ൽ​കി​യാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് നീ​ങ്ങു​ക. ഒ​രു മേ​ഖ​ല​യി​ല്‍ നി​ന്നു പ്ര​തി​ദി​നം നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ കു​റ​ഞ്ഞ​ത് 100 ലി​റ്റ​ര്‍ പാ​ലും 500 കോ​ഴി മു​ട്ട​യും, അ​ടു​ക്ക​ള​ത്തോ​ട്ടം, മ​ട്ടു​പ്പാ​വ് പ​ച്ച​ക്ക​റി​കൃ​ഷി എ​ന്നി​വ​യി​ലൂ​ടെ പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ 3,700 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ നി​ന്നാ​കെ 33.3 ല​ക്ഷം ലി​റ്റ​ര്‍ പാ​ലും 1.665 കോ​ടി മു​ട്ട​യും ട​ണ്‍ ക​ണ​ക്കി​ന് പ​ഴം- പ​ച്ച​ക്ക​റി​യും ഉ​ത്പാ​ദി​പ്പി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യും. ഓ​രോ മേ​ഖ​ല​യു​ടെ​യും ചു​മ​ത​ല​ക്കാ​രാ​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ പ്രാ​ദേ​ശി​ക ജ​ന​കീ​യ സ​മി​തി​ക്കും രൂ​പം ന​ല്‍കും. 

ന​ബാ​ര്‍ഡ്, എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, വി​വി​ധ ധ​ന​കാ​ര്യ കോ​ര്‍പ്പ​റേ​ഷ​നു​ക​ള്‍, കേ​ന്ദ്ര സ​ര്‍ക്കാ​ര്‍, ക്ഷീ​ര- മൃ​ഗ​സം​ര​ക്ഷ​ണ-​കൃ​ഷി വ​കു​പ്പു​ക​ള്‍, മി​ല്‍മ, കെ​എ​ല്‍ഡി ബോ​ര്‍ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള്‍ ക​ര്‍ഷ​ക​രി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.‌ പ്രാ​ഥ​മി​ക ക്ഷീ​ര​സം​ഘ​ങ്ങ​ളെ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍പ്പ​റേ​ഷ​ന്‍ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന ങ്ങ​ള്‍ അ​ട​ക്കം ല​ഭി​ക്കു​ന്ന മാ​ര്‍ക്ക​റ്റി​ങ് സെ​ന്‍റ​റാ​യും അ​ക്ഷ​യ മോ​ഡ​ല്‍ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​യും മാ​റ്റി​യെ​ടു​ക്കാ​നും സ​ര്‍ക്കാ​രി​ന് ആ​ലോ​ച​ന​യു​ണ്ട്. ഇ​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്ക് പ്ര​ത്യ​ക്ഷ​മാ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്കു പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ ന​ല്‍കാ​ന്‍ സാ​ധി​ക്കും. 

ആ​ന​ന്ദ് മാ​തൃ​കാ പ്രാ​ഥ​മി​ക ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ ഇ​ന്ന് മി​ല്‍മ​യു​ടെ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. രാ​വി​ലെ​യും വൈ​കി​ട്ടു​മു​ള്ള പാ​ല്‍ സം​ഭ​ര​ണം ക​ഴി​ഞ്ഞാ​ല്‍ മി​ക്ക ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​ക്കും. ക​മ്പ്യൂ​ട്ട​ര്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വ​ന്ന​തോ​ടു കൂ​ടി സം​ഘ​ങ്ങ​ളി​ലെ പ​ണി കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​താ​ണ് ഇ​തി​ലൂ​ടെ ഗു​ണ​ക​ര​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top