10
August 2020 - 11:17 am IST

Download Our Mobile App

Analysis

Job recession

തൊ​ഴി​ല്‍ മേ​ഖ​ല മാ​ന്ദ്യ​ത്തി​ല്‍; ഗ​തി​വേ​ഗം കി​ട്ടാ​തെ കേ​ന്ദ്ര പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​ക​ള്‍

Published:11 July 2020

രാ​ജ്യ​ത്തു​ട​നീ​ളം സാ​മ്പ​ത്തി​ക, വ്യാ​പാ​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ മ​ന്ദ​ഗ​തി മാ​റു​ന്നി​ല്ലെ​ന്ന സൂ​ച​ന ന​ല്‍കു​ന്നു ഇ​പി​എ​ഫ്ഒ ശ​മ്പ​ള ഡാ​റ്റ​യും വി​വി​ധ സ​ബ്സി​ഡി പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​ക​ളും. കൊ​വി​ഡ്-19 മൂ​ല​മു​ണ്ടാ​യ തൊ​ഴി​ല്‍ക്കു​ഴ​പ്പം ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

കൊ​ച്ചി: രാ​ജ്യ​ത്തു​ട​നീ​ളം സാ​മ്പ​ത്തി​ക, വ്യാ​പാ​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ മ​ന്ദ​ഗ​തി മാ​റു​ന്നി​ല്ലെ​ന്ന സൂ​ച​ന ന​ല്‍കു​ന്നു ഇ​പി​എ​ഫ്ഒ ശ​മ്പ​ള ഡാ​റ്റ​യും വി​വി​ധ സ​ബ്സി​ഡി പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​ക​ളും. കൊ​വി​ഡ്-19 മൂ​ല​മു​ണ്ടാ​യ തൊ​ഴി​ല്‍ക്കു​ഴ​പ്പം ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള സ​ബ്സി​ഡി പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യാ​യ പ്ര​ധാ​ന്‍ മ​ന്ത്രി ശ്രം ​യോ​ഗി മാ​ന്‍ ധ​നി​ല്‍ (പി​എം​എ​സ്‌​വൈ​എം) പു​തു​താ​യി ചേ​ര്‍ന്ന​വ​രു​ടെ എ​ണ്ണം  ഫെ​ബ്രു​വ​രി​യി​ലെ 1.9 ല​ക്ഷ​ത്തി​ല്‍ നി​ന്ന് മാ​ര്‍ച്ചി​ല്‍ 1.1 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. തു​ട​ര്‍ന്ന് ഏ​പ്രി​ലി​ല്‍ 18,000ല്‍ ​താ​ഴെ​യാ​യി. മെ​യ് മാ​സ​ത്തി​ലും ഇ​ത്ര​യും ത​ന്നെ മാ​ത്രം. ജൂ​ണ്‍ മാ​സ​ത്തി​ല്‍ വെ​റും 14,484 ആ​യി​രു​ന്നു. ഈ ​മാ​സം എ​ട്ടാം തി​യ​തി വ​രെ പി​എം​എ​സ്‌​വൈ​എ​മ്മി​ന് കീ​ഴി​ലു​ള്ള പു​തി​യ എ​ൻ​റോ​ള്‍മെ​ന്‍റു​ക​ള്‍ 2,400ല്‍ ​കു​റ​വാ​ണെ​ന്ന​തും അ​നൗ​പ​ചാ​രി​ക മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന പ്ര​തി​സ​ന്ധി​യു​ടെ വ​മ്പി​ച്ച പ്ര​തി​ഫ​ല​ന​മാ​യി. തൊ​ഴി​ല്‍ ന​ഷ്ട​ങ്ങ​ളും വ​രു​മാ​ന വീ​ഴ്ച​ക​ളും ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന പ്ര​തീ​തി​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​തെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തെ 85 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ളും ജോ​ലി ചെ​യ്യു​ന്ന അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ വീ​ട്ടു​വേ​ല​ക്കാ​ര്‍, റി​ക്ഷാ ജീ​വ​ന​ക്കാ​ര്‍, പാ​ദു​ക തൊ​ഴി​ലാ​ളി​ക​ള്‍, മ​റ്റ് താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷാ പ​രി​ര​ക്ഷ ന​ല്‍കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് 2019 ഫെ​ബ്രു​വ​രി​യി​ല്‍ പി​എം​എ​സ്‌​വൈ​എം പെ​ന്‍ഷ​ന്‍ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 2019 ന​വം​ബ​റി​ല്‍ മാ​ത്രം 5.5 ല​ക്ഷം പേ​ര്‍ അം​ഗ​ങ്ങ​ളാ​യി. അ​തു വ​രെ മൊ​ത്തം 44.17 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍ന്നു.​അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 10 കോ​ടി എ​ന്ന വി​ദൂ​ര ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

അ​തു​പോ​ലെ, 2019 സെ​പ്റ്റം​ബ​ര്‍ 12ന് ​ആ​രം​ഭി​ച്ച പ്ര​ധാ​ന്‍ മ​ന്ത്രം ക​രം യോ​ഗി മാ​ന്‍ ധ​ന്‍ സ്‌​കീ​മി​ന് (പി​എം​കെ​വൈ​എം​എ​സ്) കീ​ഴി​ല്‍ 40,368 വ്യാ​പാ​രി​ക​ള്‍ (ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍) മാ​ത്ര​മേ ചേ​ര്‍ന്നി​ട്ടു​ള്ളൂ. ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത് മൂ​ന്ന് കോ​ടി റീ​ട്ടെ​യ്‌​ല്‍ വ്യാ​പാ​രി​ക​ളെ​യാ​ണ്. ര​ണ്ട് പ​ദ്ധ​തി​ക​ള്‍ക്കും കേ​ന്ദ്ര ബ​ജ​റ്റി​ല്‍ നി​ന്ന് 50% സ​ബ്‌​സി​ഡി ന​ല്‍കു​ന്നു. ഇ​ത്ത​വ​ണ ബ​ജ​റ്റ് വി​ഹി​തം യ​ഥാ​ക്ര​മം 500 കോ​ടി രൂ​പ​യും 180 കോ​ടി രൂ​പ​യും. വ്യാ​പാ​രി​ക​ളു​ടെ പ​ദ്ധ​തി 1.5 കോ​ടി രൂ​പ വ​രെ വാ​ര്‍ഷി​ക വി​റ്റു​വ​ര​വു​ള്ള​വ​ര്‍ക്ക് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ര​ണ്ട് സ്‌​കീ​മു​ക​ളി​ലും  വി​ര​മി​ക്ക​ല്‍ പ്രാ​യം ക​ഴി​ഞ്ഞ വ​രി​ക്കാ​ര​ന് പ്ര​തി​മാ​സം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് 3,000 രൂ​പ പെ​ന്‍ഷ​ന്‍. 18-40 വ​യ​സ് പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍ സ്‌​കീ​മു​ക​ളി​ല്‍ ചേ​രാ​ന്‍ അ​ര്‍ഹ​രാ​ണ്. ഇ​വ​ര്‍ അ​ട​യ്‌​ക്കേ​ണ്ട അം​ശാ​ദാ​യം പ്രാ​യ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും.

കൊ​വി​ഡ്-19 അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന​താ​ണ് എ​ൻ​റോ​ള്‍മെ​ന്‍റി​ലെ താ​ത്പ​ര്യ​ക്കു​റ​വ്  തെ​ളി​യി​ക്കു​ന്ന​തെ​ന്ന് ലേ​ബ​ര്‍ ഇ​ക്ക​ണോ​മി​സ്റ്റ് കെ.​ആ​ര്‍. ശ്യാം ​സു​ന്ദ​ര്‍ പ​റ​ഞ്ഞു. നി​ശ്ചി​ത പ്രീ​മി​യം അ​ട​യ്ക്കാ​നു​ള്ള ക​ഴി​വി​ല്ലാ​യ്മ വ്യ​ക്തം. ഇ​പി​എ​ഫി​ലെ​ന്ന​തു​പോ​ലെ ഒ​രു നി​ർ​ദി​ഷ്ട കാ​ലാ​വ​ധി​ക്കു​ള്ള സ​ബ്സി​ഡി ന​യം ഇ​വി​ടെ​യും സ​ര്‍ക്കാ​ര്‍ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് 8 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. ജൂ​ണി​ല്‍ 11 ശ​ത​മാ​ന​മാ​യി​രു​ന്നു തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. 2017-18ല്‍ ​ശ​രാ​ശ​രി 4.6 ശ​ത​മാ​ന​മാ​യി​രു​ന്നു. 2018-19ല്‍ 6.3 ​ശ​ത​മാ​ന​മാ​ന​വും. 2019-20ല്‍ 7.6 ​ശ​ത​മാ​ന​മാ​യി. ഏ​പ്രി​ലി​ല്‍ എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ര്‍ഗ​നൈ​സേ​ഷ​നി​ല്‍ (ഇ​പി​എ​ഫ്ഒ) ത​വ​ണ അ​ട​ച്ച അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം മാ​ര്‍ച്ചി​നേ​ക്കാ​ള്‍ ഒ​രു കോ​ടി കു​റ​വാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ മാ​സ​ത്തി​ല്‍ 36 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളേ പ​ണം അ​ട​ച്ചു​ള്ളൂ. ജൂ​ണി​ലും രേ​ഖ​പ്പെ​ടു​ത്തി​യ കു​റ​വ് ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ വേ​ത​നം ന​ല്‍കാ​ത്ത​തി​ന്‍റെ​യും തൊ​ഴി​ല്‍ ന​ഷ്ട​ത്തി​ന്‍റെ​യും തീ​വ്ര​ത വ്യ​ക്ത​മാ​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top