10
August 2020 - 10:22 am IST

Download Our Mobile App

Flash News
Archives

Crime

police-arrested-youngsters-in-charge-of-murder-attempt

കൊലപാതക ശ്രമം: പ്രതികൾ പിടിയിൽ

Published:11 July 2020

മുൻവാതിൽ തകർത്ത് വീടിനുള്ളിൽ അതിക്രമിച്ച് കയറി മാതാപിതാക്കളുടേയും വയോധികയുടേയും മുമ്പിൽ വച്ച് യുവാവിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ച 7 അംഗം സംഘത്തിലെ 3 പേർ കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായി

കരുനാഗപ്പള്ളി : മുൻവാതിൽ തകർത്ത് വീടിനുള്ളിൽ അതിക്രമിച്ച് കയറി മാതാപിതാക്കളുടേയും വയോധികയുടേയും മുമ്പിൽ വച്ച് യുവാവിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ച 7 അംഗം സംഘത്തിലെ 3 പേർ കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായി . ഓച്ചിറ വലിയകുളങ്ങര അജാസ് മൻസിലിൽ അജാസ് (20),   ഓച്ചിറ വയനകം  കോട്ടയിൽ വീട്ടിൽ   വൈശാഖ്(27), ഓച്ചിറ മഠത്തിൽ കാരാഴ്മ കൃഷ്ണവിലാസം വീട്ടിൽ അതുൽ(25) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 10 ന്  പുർച്ചെ 3 മണിയോടെ വവ്വാക്കാവ് കടത്തൂർ കുന്നേൽ വടക്കതിൽ സലീമിൻ്റെ മകൻ ഹുസൈനാണ്(25)  ആക്രമണത്തിൽ ഗുരുതരമായി പരുക്ക് പറ്റിയത്. ഇരുമ്പ് കൂടം, വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം വീടിൻ്റെ മുൻവാതിലും കിടപ്പുമുറിയുടെ വാതിലും  തകർത്തു യുവാവിനെ മാതാപിതാക്കളുടെയും വയോധികയുടെയും മുന്നിൽ വച്ച് ആക്രമിക്കുകയായിരുന്നു.

കൊലവിളിച്ച് എത്തിയ സംഘം കാൽപാദം അടിച്ചുതകർക്കുകയും വടിവാൾ ഉപയോഗിച്ചു വെട്ടുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോർച്ചിലിരുന്ന ബൈക്കും അവർ അടിച്ചു തകർത്തു. സംഭവത്തിനുശേഷം കാറിലും ബൈക്കിലുമായി സംഘം രക്ഷപ്പെടുകയായിരുന്നു. അതുലും ഹുസൈനുമായി 2 വർഷം മുമ്പുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും സംഘത്തിലെ മൂന്നുപേരെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കരുനാഗപ്പള്ളി എ സി പി. ബി ഗോപകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എസ് എച്ച് ഒ  മഞ്ജുലാലിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജയശങ്കർ, അലോഷ്യസ്, ശ്യാംലാൽ ജൂനിയർ എസ് ഐ ഷിഹാസ്, എ എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു


വാർത്തകൾ

Sign up for Newsletter



top