10
August 2020 - 11:47 am IST

Download Our Mobile App

Updates

Atm uses

കൊ​റോ​ണ കാ​ല​ത്തെ എ​ടി​എം ഉ​പ​യോ​ഗ വും പ​ണ​മി​ട​പാ​ടു​ക​ളും

Published:11 July 2020

കൊ​വി​ഡ്-19​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്‍പ്പെ​ടെ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും ബാ​ങ്കി​ല്‍ നി​ന്നും ക​റ​ന്‍സി നോ​ട്ടു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​യും എ​ടി​എം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യും പെ​ട്രോ​ള്‍ പ​മ്പി​ലോ മ​റ്റോ കാ​ര്‍ഡു​ക​ള്‍ കൈ ​മാ​റേ​ണ്ട​താ​യും വ​രാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണി​വ.

കൊ​ച്ചി: കൊ​വി​ഡ്-19​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്‍പ്പെ​ടെ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും ബാ​ങ്കി​ല്‍ നി​ന്നും ക​റ​ന്‍സി നോ​ട്ടു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​യും എ​ടി​എം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യും പെ​ട്രോ​ള്‍ പ​മ്പി​ലോ മ​റ്റോ കാ​ര്‍ഡു​ക​ള്‍ കൈ ​മാ​റേ​ണ്ട​താ​യും വ​രാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണി​വ. 

ബാ​ങ്കി​ല്‍ പോ​കു​മ്പോ​ള്‍
മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ ബാ​ങ്ക് സ​ന്ദ​ര്‍ശ​നം ഒ​ഴി​വാ​ക്ക​ണം. ബാ​ങ്കി​ല്‍ പോ​കു​ന്ന സ​മ​യ​ത്ത് ധ​രി​ക്കു​ന്ന വ​സ്ത്രം ചൂ​ടു​വെ​ള്ള​ത്തി​ല്‍ ക​ഴു​കു​ക. ജീ​വ​ന​ക്കാ​രും ശാ​ഖ​യി​ലെ​ത്തു​ന്ന മ​റ്റു​ള്ള​വ​രു​മാ​യും വേ​ണ്ട​ത്ര സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക. കൗ​ണ്ട​റു​ക​ള്‍ പൊ​തു സ​മ്പ​ര്‍ക്കം വ​രു​ന്ന ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്പ​ര്‍ശി​ക്കാ​തെ ഇ​രി​ക്കു​ക. പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പേ​ന ഉ​പ​യോ​ഗി​ക്ക​രു​ത്. പ​ണം വാ​ങ്ങു​ന്ന​തി​നു മു​മ്പും റ​സീ​പ്റ്റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു മു​മ്പും ശേ​ഷ​വും കൈ​ക​ള്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക. ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ക്ക് സ​ഹാ​യം തേ​ടു​ക. പൊ​തു സീ​റ്റു​ക​ളി​ല്‍ ഇ​രി​ക്കു​ന്ന​തും കൈ​വ​രി​ക​ളി​ല്‍ സ്പ​ര്‍ശി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

എ​ടി​എം ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍
എ​ടി​എം കൗ​ണ്ട​റി​ല്‍ ആ​ളു​ക​ള്‍ ത​മ്മി​ല്‍ അ​ക​ലം പാ​ലി​ക്കു​ക. സാ​നി​റ്റൈ​സ​ര്‍ കൈ​യി​ല്‍ ക​രു​തു​ക. കൈ​ക​ള്‍ കൊ​ണ്ട് നേ​രി​ട്ട് വാ​തി​ലി​ല്‍ സ്പ​ര്‍ശി​ക്ക​രു​ത്. കാ​ര്‍ഡ് സാ​നി​റ്റൈ​സ​ര്‍, ടി​ഷ്യൂ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം മാ​ത്രം ഇ​ടു​ക​യും എ​ടു​ത്ത​തി​നു ശേ​ഷം ടി​ഷ്യൂ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക. മാ​സ്‌​ക് ഊ​രി​യി​ട്ട് എ​ടി​എം കൗ​ണ്ട​റി​ല്‍ നി​ല്‍ക്ക​രു​ത്. 

ക​റ​ന്‍സി നോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ 
പ​ണം കൈ​യി​ല്‍ എ​ടു​ക്കും മു​മ്പും ശേ​ഷ​വും കൈ​ക​ള്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​യും പ​ണ​മി​ട​പാ​ടു​ക​ള്‍ അ​ക്കൗ​ണ്ട് വ​ഴി ആ​ക്കു​ക. പ​ണം ന​ല്‍കേ​ണ്ടി വ​രു​മ്പോ​ള്‍ ബാ​ക്കി തു​ക തി​രി​കെ ന​ല്‍കേ​ണ്ടാ​ത്ത രീ​തി​യി​ല്‍ ന​ല്‍കു​ക. പ​ണം കൈ​യി​ലെ​ടു​ത്താ​ല്‍ മു​ഖ​വു​മാ​യി ചേ​ര്‍ത്ത് പി​ടി​ക്കു​ക​യോ കൈ​ക​ള്‍ മു​ഖ​ത്ത് തൊ​ടു​ക​യോ ചെ​യ്യ​രു​ത്. ഉ​മി​നീ​ര്‍ തൊ​ട്ട് നോ​ട്ടെ​ണ്ണ​രു​ത്. ഗൂ​ഗ്ള്‍ പേ, ​പേ​ടി​എം പോ​ലു​ള്ള ഡി​ജി​റ്റ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top