10
August 2020 - 10:31 am IST

Download Our Mobile App

Flash News
Archives

Bollywood

bigb

അമിതാഭിനു പുറമേ അഭിഷേക് ബച്ചനും കൊവിഡ്

Published:12 July 2020

ഇരുവരും നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. തനിക്കും അച്ഛനും നേരിയ തോതിൽ മാത്രമേ രോഗലക്ഷണങ്ങളുള്ളൂവെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു. അമിതാഭിന് എഴുപത്തേഴും അഭിഷേകിന് നാൽപ്പത്തിനാലും വയസാണുള്ളത്. 

മുംബൈ: മെഗാസ്റ്റാർ അമിതാഭ് ബച്ചനു പുറമെ അദ്ദേഹത്തിന്‍റെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. തനിക്കും അച്ഛനും നേരിയ തോതിൽ മാത്രമേ രോഗലക്ഷണങ്ങളുള്ളൂവെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു. അമിതാഭിന് എഴുപത്തേഴും അഭിഷേകിന് നാൽപ്പത്തിനാലും വയസാണുള്ളത്. 

"" എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളെയും എന്‍റെ സ്റ്റാഫിനെയും പരിശോധിച്ചിട്ടുണ്ട്. ഫലം വരാനിരിക്കുന്നു''- അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. പത്തു ദിവസത്തിനിടെ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്കു വിധേയരാവണമെന്നും അമിതാഭ് അഭ്യർഥിച്ചു. 

‌നാനാവതി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് അമിതാഭ് ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്‍റെ ട്വീറ്റ് വന്നതിനു ശേഷമാണ് അഭിഷേകും ട്വീറ്റ് ചെയ്തത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ നിർദേശങ്ങൾ അനുസരിക്കുന്നുണ്ടെന്നും അഭിഷേക്.

അമിതാഭും അഭിഷേകും റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിനാണ് വിധേയരായതെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ഇരുവർക്കും ചുമയും പനിയുമാണുള്ളത്. മറ്റു രോഗങ്ങളുമുള്ളതിനാൽ അമിതാഭ് സ്വയം ആശുപത്രിയിൽ അഡ്മിറ്റായെന്ന് ആരോഗ്യ മന്ത്രി. ജയ ബച്ചനും ഐശ്വര്യ ബച്ചനും അടക്കം കുടുംബാംഗങ്ങൾ സ്വാബ് (ആർടിപിസിആർ) ടെസ്റ്റിനു വിധേയരായിട്ടുണ്ട്. ഫലം ഇന്നു വരും.


വാർത്തകൾ

Sign up for Newsletter



top