09
August 2020 - 7:07 pm IST

Download Our Mobile App

Mollywood

mammootty

സോഷ്യൽ മീഡിയ നിറഞ്ഞ് അമിതാഭിന് ആശംസാപ്രവാഹം; ഒപ്പം നിന്ന് മമ്മൂട്ടിയും ദുൽഖറും

Published:12 July 2020

ഇന്ത്യയിൽ ഏറ്റവുമധികം സ്നേഹിക്കപ്പെടുകയും ഏറ്റവും കൂടുതൽ അറിയപ്പെടുകയും ചെയ്യുന്ന താരത്തിന്‍റെ ആയിരക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ സുഖാശംസകളുമായി എത്തിയത്. ഇതിനു പുറമേ ചലച്ചിത്ര മേഖലയിലെ താരനിരയും സഹപ്രവർത്തകരും. 

മുംബൈ: കൊവിഡ് സ്ഥിരീകരിച്ച് നാനാവതി ആശുപത്രിയിൽ ചികിത്സയിലുള്ള മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശങ്ങൾ നിറഞ്ഞു. ഇന്ത്യയിൽ ഏറ്റവുമധികം സ്നേഹിക്കപ്പെടുകയും ഏറ്റവും കൂടുതൽ അറിയപ്പെടുകയും ചെയ്യുന്ന താരത്തിന്‍റെ ആയിരക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ സുഖാശംസകളുമായി എത്തിയത്. ഇതിനു പുറമേ ചലച്ചിത്ര മേഖലയിലെ താരനിരയും സഹപ്രവർത്തകരും. 

"ഉടൻ സുഖമാവട്ടെ സർ'... മമ്മൂട്ടി ആശംസിച്ചു. ദുൽഖർ സൽമാൻ, മഹേഷ് ബാബു, പങ്കജ് ത്രിപാഠി, നിമ്രത് കൗർ, സംവിധായകൻ ഹൻസാൽ മേത്ത തുടങ്ങിയവരും അമിതാഭ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അസുഖം മാറി വീട്ടിലേക്കു പോകുകയാണെന്ന താങ്കളുടെ ട്വീറ്റിനു കാത്തിരിക്കുകയാണെന്ന് പ്രശസ്ത സംവിധായകൻ കുനാൽ കോലി. അതിവേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു- നടി ബിപാഷ ബസു പറഞ്ഞു. എന്‍റെ എല്ലാ പ്രാർഥനകളും- സോനം കപൂർ അമിതാഭിന്‍റെ ട്വീറ്റിന് മറുപടിയിട്ടു.

കൊവിഡ് ലോക് ഡൗൺ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അമിതാഭ്. മഹാമാരിക്കെതിരേ ബോധവത്കരണം നടത്തുന്നതിൽ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. 

‌അമിതാഭും അഭിഷേകും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ബോളിവുഡ് സെലിബ്രിറ്റികളായ  മാധുരി ദീക്ഷിത്, തപ്സെ പന്നു, ഷഹീദ് കപൂർ, റിതീഷ് ദേശ്മുഖ് തുടങ്ങിയവരും ആശംസിച്ചു.


വാർത്തകൾ

Sign up for Newsletter



top