06
August 2020 - 6:17 pm IST

Download Our Mobile App

National

Coronavirus, Covid 19, China

ചൈനയ്ക്കറിയാമായിരുന്നു, ഇതൊരു മഹാമാരിയെന്ന്

Published:12 July 2020

കൊ​വി​ഡ് 19നു ​കാ​ര​ണ​മാ​യ സാ​ർ​സ് കൊ​വ് 2 വൈ​റ​സ് മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രു​മെ​ന്നു ചൈ​നീ​സ് ആ​രോ​ഗ്യ​വ​കു​പ്പി​ന് അ​റി​യാ​മാ​യി​രു​ന്നു.

ന്യൂ​ഡ​ല്‍ഹി: കൊ​വി​ഡ് 19ന്‍റെ തു​ട​ക്ക​ത്തി​ൽ ചൈ​ന വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്ന് ഹോ​ങ്കോ​ങ് സ്കൂ​ൾ ഒ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്തി​ലെ വൈ​റോ​ള​ജി​സ്റ്റും ഇ​മ്യൂ​ണോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ലി മെ​ങ് യാ​ൻ. കൊ​വി​ഡ് 19നു ​കാ​ര​ണ​മാ​യ സാ​ർ​സ് കൊ​വ് 2 വൈ​റ​സ് മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രു​മെ​ന്നു ചൈ​നീ​സ് ആ​രോ​ഗ്യ​വ​കു​പ്പി​ന് അ​റി​യാ​മാ​യി​രു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ഉ​പ​ദേ​ഷ്ടാ​വ് പ്രൊ​ഫ​സ​ർ മാ​ലി​ക് പി​യ​റീ​സി​നും ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു ലോ​ക​ത്തോ​ടു മ​റ​ച്ചു​ച്ചെ​ന്ന് ഫോ​ക്സ് ന്യൂ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ലീ ​വെ​ളി​പ്പെ​ടു​ത്തി. 

ഡി​സം​ബ​റി​ലാ​ണ് രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്നാ​ണു ചൈ​ന​യു​ടെ വാ​ദം. അ​തി​നു മു​ൻ​പേ അ​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു ഈ ​വൈ​റ​സ് സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന വി​പ​ത്തു​ക​ൾ. മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​തേ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തി എ​ന്‍റെ മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​താ​ണ് ഞാ​ൻ. പ​ക്ഷേ, ഈ ​മേ​ഖ​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​രാ​യ അ​വ​ർ ഞാ​ൻ ന​ൽ​കി​യ സൂ​ച​ന​ക​ളും അ​വ​ഗ​ണി​ച്ചു. അ​ന്നു കേ​ട്ടി​രു​ന്നെ​ങ്കി​ൽ ഒ​ട്ടേ​റെ ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു.  രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് ഇ​നി​യും വ്യ​ക്ത​മാ​യ വി​വ​രം ന​ൽ​കാ​ൻ ചൈ​ന ത​യാ​റാ​യി​ട്ടി​ല്ലെ​ന്നി​രി​ക്കേ​യാ​ണ് ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ലി​യു​ടെ ആ​രോ​പ​ണം. 

നി​ല​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണു ലീ. ​വി​വ​ര​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ ത​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചൈ​ന​യി​ലെ സെ​ന്‍റ​ർ ഫൊ​ർ ഡി​സീ​സ് ക​ണ്‍ട്രോ​ള്‍ ആ​ൻ​ഡ് പ്രി​വ​ന്‍ഷ​നി​ലെ സു​ഹൃ​ത്തു​ക്ക​ള്‍ ഈ ​വൈ​റ​സ് മ​നു​ഷ്യ​രി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കു  പ​ട​രു​ന്ന​താ​ണെ​ന്ന് ഡി​സം​ബ​ര്‍ 31ന് ​ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ജ​നു​വ​രി 9നു ​മാ​ത്ര​മാ​ണ് ചൈ​ന​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യും ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

വൈ​റ​സി​നെ​ക്കു​റി​ച്ചു തു​റ​ന്നു സം​സാ​രി​ച്ചി​രു​ന്ന ഡോ​ക്റ്റ​ർ​മാ​രു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും വാ​യ മൂ​ടു​ക​യാ​യി​രു​ന്നു ചൈ​ന​രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ൽ നി​ന്ന് ഒ​രു വി​വ​ര​വും പു​റ​ത്തു​വ​രാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ചൈ​ന. വി​ദേ​ശ​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ​രെ ആ​രെ​യും അ​നു​വ​ദി​ച്ചി​ല്ല. ഹോ​ങ്കോ​ങ്ങി​ലു​ള്ള​വ​രെ പോ​ലും വി​ല​ക്കി​യെ​ന്നും അ​വ​ർ. ആ​രോ​പ​ണ​ങ്ങ​ൾ ചൈ​ന​യും ഡ​ബ്ല്യു​എ​ച്ച്ഒ​യും നി​ഷേ​ധി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top