09
August 2020 - 7:42 pm IST

Download Our Mobile App

Cricket

chetan

ചേതൻ ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

Published:12 July 2020

എഴുപത്തിരണ്ടുകാരനായ ചൗഹാന് വെള്ളിയാഴ്ചയാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് ഇദ്ദേഹമെന്നു റിപ്പോർട്ടുകൾ. ചൗഹാന്‍റെ കുടുംബാംഗങ്ങൾക്കും പരിശോധന നടത്തുന്നുണ്ട്.

ന്യൂഡൽഹി: സുനിൽ ഗാവസ്കറുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ടുകളിലൂടെ ലോക ക്രിക്കറ്റിന്‍റെ ഹീറോകളിലൊരാളായി മാറിയ, ഇപ്പോഴത്തെ ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കൂടിയായ ചേതൻ ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ആകാശ് ചോപ്രയും ആർ.പി. സിങ്ങും ട്വീറ്റുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചേതൻ ചൗഹാൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഇവർ ട്വീറ്റ് ചെയ്തു.

എഴുപത്തിരണ്ടുകാരനായ ചൗഹാന് വെള്ളിയാഴ്ചയാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് ഇദ്ദേഹമെന്നു റിപ്പോർട്ടുകൾ. ചൗഹാന്‍റെ കുടുംബാംഗങ്ങൾക്കും പരിശോധന നടത്തുന്നുണ്ട്. ഉത്തർപ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, ഹോം ഗാർഡുകൾ, പിആർഡി, സിവിൽ സെക്യൂരിറ്റി വകുപ്പുകളുടെ ചുമതലയാണ് ചേതൻ ചൗഹാന്. നേരത്തേ സ്പോർട്സ് മന്ത്രിയുമായിരുന്നു. രണ്ടു തവണത്തെ ലോക്സഭാ എംപി കൂടിയാണ് ചേതൻ ചൗഹാൻ. 

 പാക് ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ ഷഹീദ് അഫ്രീദി, സ്കോട്ട്ലാൻഡ് താരം മജീദ് ഹഖ് എന്നിവർക്കും നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. 1969നും 1978നും ഇടയിൽ 40 ടെസ്റ്റുകളിൽ ബാറ്റേന്തിയ ചേതൻ ചൗഹാൻ 2084 റൺസാണ് എടുത്തത്. 31.57 ശരാശരി. ഏറ്റവും ഉയർന്ന സ്കോർ 97. ഏഴ് ഏകദിനങ്ങളിൽ കളിച്ച ചേതൻ അതിൽ നിന്ന് 153 റൺസ് നേടിയിട്ടുണ്ട്.

എഴുപതുകളിലെ ഗാവസ്കർ- ചേതൻ ചൗഹാൻ ഓപ്പണിങ് സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് മൂവായിരത്തിലേറെ റൺസ് നേടിയിട്ടുണ്ട്. പത്തു സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇവർ തമ്മിലുള്ളത്. ഇതുകൂടാതെ നിരവധി ദീർഘമായ കൂട്ടുകെട്ടുകളുമുണ്ട്.


വാർത്തകൾ

Sign up for Newsletter



top