06
August 2020 - 6:11 pm IST

Download Our Mobile App

National

nanavati

നാനാവതി ആശുപത്രിക്കു പുറത്ത് കർശന സുരക്ഷ

Published:12 July 2020

ബച്ചന് വൈറസ് സ്ഥിരീകരിച്ചതറിഞ്ഞ് നിരവധിയാളുകൾ ആശുപത്രിക്കു പുറത്ത് എത്താൻ തുടങ്ങിയതോടെയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

മുംബൈ: കൊവിഡ് സ്ഥിരീകരിച്ച് മെഗാ സ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ചികിത്സയിൽ കഴിയുന്ന നാനാവതി ആശുപത്രിക്കു പുറത്ത് മുംബൈ പൊലീസ് കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജുഹു പ്രദേശത്തെ മെഗാ സ്റ്റാറിന്‍റെ രണ്ടു ബംഗ്ലാവുകൾക്കു പുറത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ബച്ചന് വൈറസ് സ്ഥിരീകരിച്ചതറിഞ്ഞ് നിരവധിയാളുകൾ ആശുപത്രിക്കു പുറത്ത് എത്താൻ തുടങ്ങിയതോടെയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. ആളുകളെ പൊലീസ് തിരിച്ചയക്കുന്നുണ്ട്. റോഡിൽ നിൽക്കാൻ ആരെയും അനുവദിക്കുന്നില്ല. കൊവിഡിനു ചികിത്സയിലുള്ള മറ്റു രോഗികളും ഇവിടെയുണ്ട്. അവർക്ക് അസൗകര്യമുണ്ടാക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top