06
August 2020 - 6:49 pm IST

Download Our Mobile App

Kerala

Swapna1.jpg

സ്വപ്നയെ കൊണ്ടുവന്ന കാർ പഞ്ചറായി

Published:12 July 2020

പുറകു വശത്തെ ടയർ പഞ്ചറായ കാർ വഴിയരികിൽ ഒതുക്കിയിട്ടിരിക്കുകയാണ്. കേരള പൊലീസ് എൻഐഎയുടെ വാഹനത്തെ അനുഗമിക്കുന്നുണ്ട്. ‌ സ്വപ്നയെയും സന്ദീപിനെയും കൊണ്ടുവരുന്നതറിഞ്ഞ് ദേശീയ പാതയുടെ ഇരുവശവും ആളുകൾ കാത്തുനിന്നിരുന്നു.

വടക്കഞ്ചേരി: സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റു ചെയ്ത് ബംഗളരുവിൽ നിന്ന് കേരളത്തിലേക്കു സ്വപ്ന സുരേഷിനെ കൊണ്ടുവന്ന സ്കോർപിയോ കാർ വഴിയിൽ വച്ച് പഞ്ചറായി. ഇതേത്തുടർന്ന് കൂട്ടുപ്രതി സന്ദീപ് നായരെ കൊണ്ടുവന്നിരുന്ന ഇന്നോവ കാറിലേക്ക് സ്വപ്നയെയും കയറ്റിയാണ് എൻഐഎ സംഘം ഇവരെ കൊച്ചിയിലേക്കു കൊണ്ടുവരുന്നത്.

പുറകു വശത്തെ ടയർ പഞ്ചറായ കാർ വഴിയരികിൽ ഒതുക്കിയിട്ടിരിക്കുകയാണ്. കേരള പൊലീസ് എൻഐഎയുടെ വാഹനത്തെ അനുഗമിക്കുന്നുണ്ട്. ‌ സ്വപ്നയെയും സന്ദീപിനെയും കൊണ്ടുവരുന്നതറിഞ്ഞ് ദേശീയ പാതയുടെ ഇരുവശവും ആളുകൾ കാത്തുനിന്നിരുന്നു. പ്രതിഷേധം അരങ്ങേറാനുള്ള സാധ്യതകൾ കണക്കിലെടുത്ത് റോഡിൽ വലിയ തോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു.

പാലിയേക്കര ടോൾ പ്ലാസയിൽ സംസ്ഥാന സർക്കാരിനെതിരേ മുദ്രാവാക്യങ്ങളുമായി ഏതാനും പ്രതിഷേധക്കാർ കാത്തുനിന്നിരുന്നു. ഇവരെ നേരിടാൻ കർശനമായ പൊലീസ് സുരക്ഷയും ഒരുക്കി.


വാർത്തകൾ

Sign up for Newsletter



top