09
August 2020 - 8:34 pm IST

Download Our Mobile App

Flash News
Archives

World

visa.jpg

വിസ നിയന്ത്രണത്തില്‍ ആശങ്കാകുലരായി യുഎസിലെ വിദേശ വിദ്യാര്‍ഥികള്‍

Published:12 July 2020

വിസ ചട്ടങ്ങളില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം വരുത്തിയ മാറ്റങ്ങളാണ് ഇതിനു കാരണം. ക്ലാസുകള്‍ ഓണ്‍ലൈനാണെങ്കില്‍ വിദ്യാര്‍ഥികള്‍ അവരവരുടെ നാടുകളിലേക്കു മടങ്ങിക്കൊള്ളണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ഥികളും യൂണിവേഴ്‌സിറ്റി അധികതരും ഇതില്‍ രോഷാകുലരാണ്.

വാഷിങ്ടണ്‍: യുഎസിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. വിസ ചട്ടങ്ങളില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം വരുത്തിയ മാറ്റങ്ങളാണ് ഇതിനു കാരണം. ക്ലാസുകള്‍ ഓണ്‍ലൈനാണെങ്കില്‍ വിദ്യാര്‍ഥികള്‍ അവരവരുടെ നാടുകളിലേക്കു മടങ്ങിക്കൊള്ളണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ഥികളും യൂണിവേഴ്‌സിറ്റി അധികതരും ഇതില്‍ രോഷാകുലരാണ്.

സാധാരണഗതിയില്‍ നേരിട്ട് പങ്കെടുക്കേണ്ട കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് യുഎസ് സര്‍ക്കാര്‍ സ്റ്റുഡന്‍റ് വിസ നല്‍കിവരുന്നത്. എന്നാല്‍, ഇപ്പോള്‍ ഭൂരിപക്ഷം യൂണിവേഴ്‌സിറ്റികളും കൊറോണവൈറസ് ബാധ കാരണം ക്ലാസുകള്‍ ഓണ്‍ലൈനാക്കി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നേരിട്ടു ക്ലാസുകളില്‍ പങ്കെടുക്കേണ്ടതില്ലാത്ത വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന നിര്‍ദേശം തിരിച്ചടിയാകുന്നത്.


വാർത്തകൾ

Sign up for Newsletter



top