06
August 2020 - 6:38 pm IST

Download Our Mobile App

National

sachin pil.jpg

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി:  ഉപമുഖ്യമന്ത്രി  സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി

Published:12 July 2020

സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് സചിൻ പൈലറ്റിന്റെ ഡൽഹി യാത്ര

ന്യൂഡൽഹി: 12 എം.എൽ.എമാരുമായി കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ് ഡൽഹിയിലെത്തി.  രാജസ്ഥാൻ രാഷ്ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ  പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് പൈലറ്റിന്റെ ഡൽഹി യാത്രയെന്നാണ് സൂചന.

കോൺഗ്രസ് ഹൈക്കമാൻഡുമായി സചിൻ പൈലറ്റ് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് സചിൻ പൈലറ്റിന്റെ ഡൽഹി യാത്ര. രാജസ്ഥാനിലെ പ്രതിസന്ധി കോൺഗ്രസ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.


വാർത്തകൾ

Sign up for Newsletter



top