06
August 2020 - 6:24 pm IST

Download Our Mobile App

Kerala

punthura.jpg

പൂന്തുറയിൽ ആരോഗ്യപ്രവർത്തകർക്ക് പുഷ്പവൃഷ്ടി നടത്തി പ്രദേശവാസികൾ  

Published:12 July 2020

കൊറോണ വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് വാർത്തയായിരുന്നു

തിരുവനന്തപുരം: പൂന്തുറയിൽ ആരോഗ്യപ്രവർത്തകർക്ക് പുഷ്പവൃഷ്ടി നടത്തി പ്രദേശവാസികൾ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്ക് നേരെ  മോശം പെരുമാറ്റമാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിന്‍റെ പശ്ചാത്താപം എന്ന നിലയിലാണ്   പൂന്തുറയിലെ ജനങ്ങൾ ഇന്ന് കൊറോണ ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ വരവേറ്റത്.

കൊറോണ വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് വാർത്തയായിരുന്നു. കൊറോണക്കെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറയ്ക്ക്  മുഴുവൻ  ചീത്തപ്പേരായി മാറിയിരുന്നു ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കം മുൻകൈയ്യെടുത്ത് ആരോഗ്യപ്രവർത്തകർക്ക് സ്വീകരണമൊരുക്കിയത്.


വാർത്തകൾ

Sign up for Newsletter



top