10
August 2020 - 11:34 am IST

Download Our Mobile App

Kollywood

master.jpg

മാസ്റ്റർ ഒടിടി റിലീസിനില്ല; നിർമാതാവ്

Published:12 July 2020

വിജയ് നായകനായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 

വിജയ് നായകനായി എത്തുന്ന മാസ്റ്റർ സിനിമ ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാവ്. മാസ്റ്ററിന്‍റെ നിർമതാവായ സേവ്യർ ബ്രിട്ടോ ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്യില്ലെന്നും പാൻഡെമിക് അവസാനിച്ചതിനുശേഷം മാത്രമേ അത് തിയെറ്ററുകളിൽ എത്തുമെന്നും പറഞ്ഞു. എത്ര താമസിച്ചാലും ചിത്രം തിയെറ്ററിൽ മാത്രമെ റിലീസ് ചെയ്യുകയൊള്ളുവെന്നും ബാക്കി വരുന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

കൊറോണ വൈറസ് പാൻഡെമിക്കിന്‍റെ അവസ്ഥയെ അടിസ്ഥാനമാക്കി മാസ്റ്റർ ദീപാവലി 2020 അല്ലെങ്കിൽ പൊങ്കൽ 2021 ന്‍റെ റിലീസ് തീയതി നോക്കുകയാണെന്ന് ബ്രിട്ടോ പറഞ്ഞു. വിജയ് സേതുപതി വില്ലനായി സിനിമയിലെത്തുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top