09
August 2020 - 7:45 pm IST

Download Our Mobile App

Mollywood

pradeep

നടൻ പ്രദീപ് ചന്ദ്രൻ വിവാഹിതനായി

Published:12 July 2020

കഴിഞ്ഞ ദിവസമായിരുന്നു താന്‍ വിവാഹിതനാകാന്‍ പോകുന്ന വിവരം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

സീരിയൽ നടനും ബിഗ് ബോസ് സീസൺ 2 താരവുമായ പ്രദീപ് ചന്ദ്രൻ വിവാഹിതനായി. കരുനാഗപ്പളളി സ്വദേശി അനുപമ രാമചന്ദ്രനാണ് വധു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു താന്‍ വിവാഹിതനാകാന്‍ പോകുന്ന വിവരം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്സിലൂടെയാണ് പ്രദീപ് ചന്ദ്രന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മോഹന്‍ലാലിനൊപ്പം കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്സ് തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top