09
August 2020 - 7:46 pm IST

Download Our Mobile App

National

india

ചൈനയ്ക്ക് എപ്പോഴും തൻകാര്യം മാത്രം, ഇന്ത്യ അങ്ങനെയല്ല: അക്ബറുദ്ദീൻ

Published:12 July 2020

ഹൈദരാബാദ് സർവകലാശാലാ വിസി അപ്പാറാവുവും ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ട ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ അത്ര മോഹിപ്പിക്കുന്ന ഒരു ഇടമൊന്നുമല്ല. അവിടെ പ്രവർത്തിച്ചിട്ടുള്ളവർക്ക് ഇക്കാര്യം അറിയാം.

ഹൈദരാബാദ്: ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയുടെയും ചൈനയുടെയും നിലപാടുകളും സമീപനങ്ങളും തീർത്തും വ്യത്യസ്തമെന്ന് യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന സയ്യിദ് അക്ബറുദ്ദീൻ. ഹൈദരാബാദ് സർവകലാശാലാ വിസി അപ്പാറാവുവും ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ട ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ അത്ര മോഹിപ്പിക്കുന്ന ഒരു ഇടമൊന്നുമല്ല. അവിടെ പ്രവർത്തിച്ചിട്ടുള്ളവർക്ക് ഇക്കാര്യം അറിയാം.

ഇന്ത്യയും ചൈനയും യുഎന്നിൽ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളുമായി ഒരു ബന്ധവുമില്ല. ചൈന മിക്കപ്പോഴും മൗനമാണ്. അവർ അവർക്കു വേണ്ടി മാത്രമേ സംസാരിക്കൂ. എന്നാൽ, ഇന്ത്യ അങ്ങനെയല്ല. നമ്മൾ എല്ലാവർക്കും വേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യും- അക്ബറുദ്ദീൻ പറഞ്ഞു. ഹൈദരാബാദ് സർവകലാശാലാ പൂർവ വിദ്യാർഥി അസോസിയേഷനാണ് ഓൺലൈൻ സംവാദം സംഘടിപ്പിച്ചത്.

വിദേശ നയമെന്നത് വളരെ ലളിതമായ ഒന്നല്ലെന്നു സർവകലാശാലാ ഇംഗ്ലിഷ് വിഭാഗത്തിലെ പ്രൊഫ. പ്രമോദ് കെ. നായരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതു സ്വകാര്യമായി തീരുമാനിക്കുന്ന ഒന്നല്ല. സർക്കാരിന്‍റെ കൂട്ടായ തീരുമാനമാണ്. വിദേശനയത്തിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കണമെങ്കിൽ സർക്കാരിനു കൂടുതൽ സാവകാശം വേണം. എന്നാൽ, ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇപ്പോഴുള്ളതിലും മെച്ചപ്പെടുത്താമായിരുന്നെന്ന് ചിന്തിക്കാൻ നമുക്ക് അവകാശമുണ്ടെന്നും അക്ബറുദ്ദീൻ.


വാർത്തകൾ

Sign up for Newsletter



top