09
August 2020 - 8:04 pm IST

Download Our Mobile App

National

vikas.jpg

വികാസ് ദുബെയെ വധിച്ചത് പൊലീസിന്‍റെ മനോവീര്യമുയർത്തിയെന്ന് മുൻ ഡിജിപി

Published:12 July 2020

പൊലീസിന്‍റെയും പൊതുജനങ്ങളുടെയും മനോവീര്യമുയർത്താൻ ഈ നടപടിക്കായെന്നും അദ്ദേഹം. ദുബെയെ വധിച്ചതു വൻ വിവാദമായ സാഹചര്യത്തിലാണ് യുപി പൊലീസിനെ ന്യായീകരിച്ചു മുൻ ഡിജിപി രംഗതതെത്തിയത്.

ലക്നൗ: കൊടുംകുറ്റവാളി വികാസ് ദുബെയെ "ഏറ്റുമുട്ടലിൽ' വധിച്ച പൊലീസിനെ പിന്തുണച്ച് യുപി മുൻ ഡിജിപി അരവിന്ദ് കുമാർ ജയിൻ. പൊലീസിന്‍റെയും പൊതുജനങ്ങളുടെയും മനോവീര്യമുയർത്താൻ ഈ നടപടിക്കായെന്നും അദ്ദേഹം. ദുബെയെ വധിച്ചതു വൻ വിവാദമായ സാഹചര്യത്തിലാണ് യുപി പൊലീസിനെ ന്യായീകരിച്ചു മുൻ ഡിജിപി രംഗതതെത്തിയത്.

2006ൽ കൊള്ളക്കാരൻ ശിവകുമാർ കുർമി (ദദുവ) യെ ചിത്രകൂടിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത് ജയിന്‍റെ നേതൃത്വത്തിലായിരുന്നു.   ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഏറ്റുമുട്ടലുണ്ടായി എന്ന യുപി പൊലീസിന്‍റെ വിശദീകരണം വിശ്വാസയോഗ്യമെന്ന് ജയിൻ പറഞ്ഞത്. പൊലീസ് കസ്റ്റഡിയിൽ ഏറ്റുമുട്ടലുണ്ടായാൽ മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണമുണ്ടാകും. ഇവിടെ അതു നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ ജുഡീഷ്യൽ അന്വേഷണവുമാകാം.

വിദഗ്ധ ഡോക്റ്റർമാരുടെ സംഘമാണു പോസ്റ്റ് മോർട്ടം നടത്തിയത്. ഇതിന്‍റെ വിഡിയൊ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍റെയും സർക്കാരിന്‍റെയും മാർഗനിർദേശങ്ങൾ പാലിക്കുക എന്നതേ ഇനി ചെയ്യാനുള്ളൂ. ഏറ്റുമുട്ടലുണ്ടായി എന്ന പൊലീസിന്‍റെ വാദം 100 ശതമാനവും വിശ്വാസയോഗ്യമാണ്. അവിടെ അപകടമുണ്ടായി എന്നതു യാഥാർഥ്യമാണ്. ഇതേക്കുറിച്ച് ആ നാട്ടുകാരിൽ നിന്നു തന്നെ എനിക്കു വ്യക്തമായ വിവരം ലഭിച്ചു.

എട്ടു പൊലീസുകാരെ വെടിവച്ചു കൊന്ന ക്രിമിനലാണ് വികാസ് ദുബെ. കൊടും ഭീകരനാണ് അയാൾ. അത്തരമൊരാളുടെ മാനസികാവസ്ഥ എന്തായിരിക്കും? അയാൾ തോക്ക് തട്ടിയെടുക്കുകയും പൊലീസുകാർക്കെതിരേ ചെയ്തെങ്കിലോ? അയാൾ ഓടി രക്ഷപെട്ടെങ്കിലോ. ഉജ്ജയിൻ കോടതിയിൽ നിന്നു ട്രാൻസിറ്റ് റിമാൻഡിൽ ഇയാളെ ഏറ്റുവാങ്ങിയ പൊലീസുകാരുടെ ഉത്തരവാദിത്വമാണ് കാൺപുർ കോടതിയിൽ ഹാജരാക്കുക എന്നത്.

കാൺപുർ കോടതിയിൽ ചെന്നിട്ട് അയാൾ ഓടിപ്പോയെന്നു പറയാനാവില്ല. ഏറ്റുമുട്ടലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ല. ഞാൻ ഐജിയായിരിക്കെയാണ് ചിത്രകൂടിൽ ഏറ്റുമുട്ടലിൽ ദദുവയെ വധിക്കുന്നത്. എന്തിനാണ് അയാളെ കൊന്നത്, ജീവനോടെ പിടിക്കാൻ പാടില്ലായിരുന്നോ, കീഴടങ്ങില്ലായിരുന്നോ എന്നൊക്കെയായിരുന്നു അന്ന് ചിലരുയർത്തിയ ചോദ്യങ്ങൾ. ഞങ്ങൾ പൊലീസുകാരുടെ ജീവന് വിലയില്ലേ എന്നാണ് എനിക്കു തിരിച്ചു ചോദിക്കാനുള്ളത്.

ആറു കമാൻഡോകളെ കൊലപ്പെടുത്തിയ കൊള്ളക്കാരൻ തോക്കിയയെയും ഏറ്റുമുട്ടലിലാണ് വധിച്ചത്. 37 വർഷം ഞാൻ യുപി പൊലീസിൽ പ്രവർത്തിച്ചു. വിരമിച്ചിട്ട് അഞ്ചു വർഷമായി. എപ്പോഴൊക്കെ ഏറ്റുമുട്ടലുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഇതുപോലുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഏറ്റുമുട്ടലുണ്ടായില്ലെങ്കിൽ അതിനു പൊലീസിനാണു പഴി. അറസ്റ്റ് നടന്നില്ലെങ്കിൽ, കീഴടങ്ങിയില്ലെങ്കിൽ ഒക്കെ പൊലീസിനാണു പഴിയെന്നും ജയിൻ.


വാർത്തകൾ

Sign up for Newsletter



top