09
August 2020 - 7:46 pm IST

Download Our Mobile App

National

solar

റീവയോ പാവഗഡയോ; "സൗരത്തർക്കത്തിൽ' കോൺഗ്രസും ബിജെപിയും

Published:12 July 2020

എന്നാൽ, മൂന്നു വർഷം മുൻപേ ഇതിലും വലിയ സൗരോർജ പദ്ധതി തുമക്കുരുവിലെ പാവഗഡയിൽ പൂർത്തിയാക്കിയിരുന്നെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. റീവയിലേത് 750 മെഗാവാട്ടിന്‍റെ പദ്ധതിയാണ്. പാവഗഡയിലേത് 2000 മെഗാവാട്ടിന്‍റെ പദ്ധതിയും.

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയെന്ന പ്രഖ്യാപനവുമായാണ് മധ്യപ്രദേശിലെ റീവയിൽ 750 മെഗാവാട്ടിന്‍റെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിനു സമർപ്പിച്ചത്. എന്നാൽ, മൂന്നു വർഷം മുൻപേ ഇതിലും വലിയ സൗരോർജ പദ്ധതി തുമക്കുരുവിലെ പാവഗഡയിൽ പൂർത്തിയാക്കിയിരുന്നെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. റീവയിലേത് 750 മെഗാവാട്ടിന്‍റെ പദ്ധതിയാണ്. പാവഗഡയിലേത് 2000 മെഗാവാട്ടിന്‍റെ പദ്ധതിയും.

മൂന്നു വർഷം മുൻപ് കർണാടകയിലെ അന്നത്തെ കോൺഗ്രസ് സർക്കാരാണ് ഇതു യാഥാർഥ്യമാക്കിയത്. സിദ്ധരാമയ്യയായിരുന്നു മുഖ്യമന്ത്രി. ഞാൻ ഊർജ മന്ത്രി- ശിവകുമാർ പറയുന്നു. 13,000 ഏക്കർ ഭൂമിയിലാണ് പദ്ധതി സ്ഥാപിച്ചിരിക്കുന്നതെന്നും ശിവകുമാർ. അതേസമയം, രാജസ്ഥാനിലെ ജോധ്പുരിൽ 2245 മെഗാവാട്ടിന്‍റെയും കർണാടകയിൽ 2000 മെഗാവാട്ടിന്‍റെയും ആന്ധ്രപ്രദേശിലെ കർണൂലിൽ 1000 മെഗാവാട്ടിന്‍റെയും പദ്ധതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് കോൺഗ്രസും രംഗത്തെത്തി.

ബിജെപി നേതൃത്വം കള്ളം പറയുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു.
എന്നാൽ, ഒരു പാർട്ടിക്കു പൂർണമായും മാനസിക വളർച്ചയില്ലാതായോ എന്നാണ് ഇതിനു ബിജെപിയുടെ പ്രതികരണം. റീവയിൽ നിർമിച്ചത് സൗരോർജ പദ്ധതിയാണ്. മറ്റു സംസ്ഥാനങ്ങളിലേത്  സൗര ഉദ്യാനം അഥവാ സോളാർ പാർക്കുകളും.

ഭൂമി ഏറ്റെടുക്കാതെയും പ്രത്യേകം പ്രസരണ ലൈനുകൾ ഇല്ലാതെയും ഏതെങ്കിലും സ്വതന്ത്ര ഊർജോത്പാദകർ തുടങ്ങുന്നതാണ് സോളാർ പാർക്കുകൾ.  സൗരോർജ പദ്ധതി അഥവാ സോളാർ പ്ലാന്‍റ് എന്നാൽ പൂർണമായും ഊർജോത്പാദന- വിതരണ സംവിധാനമാണ്- ബിജെപി നേതൃത്വം.


വാർത്തകൾ

Sign up for Newsletter



top