09
August 2020 - 7:51 pm IST

Download Our Mobile App

Kerala

death man.jpg

വത്സലയുടെ മരണം ; മൃതദേഹവുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ

Published:12 July 2020

വത്സലയുടെ മൃതദേഹം പൊസ്റ്റുമോർട്ടം നടത്തിയ ഡോക്റ്റർമാരടക്കം 10 പേർ ജൂലൈ 21 വരെ ക്വാറന്റൈനിൽ തുടരണം

തൃശൂർ: ഗവ. മെഡിക്കൽ കോളെജിൽ ജൂലൈ 5 ന് മരിച്ച അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശിനി 63 കാരിയായ വടക്കേപുരയ്ക്കൽ വത്സലയുടെ   മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ മൃതദേഹവുമായി സമ്പർക്കത്തിൽ വന്നവരിൽ 68 പേരും മൃതദേഹ പരിശോധന നടത്തിയ അന്തിക്കാട് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും  നിരീക്ഷണത്തിൽ.

 

മരണശേഷം നടന്ന വത്സലയുടെ   സ്രവം പരിശോധന പൊസിറ്റീവ് ആയതിന്റെ പശ്ചാത്തലത്തിലാണിത്. വത്സലയുടെ മൃതദേഹം പൊസ്റ്റുമോർട്ടം നടത്തിയ ഡോക്റ്റർമാരടക്കം 10 പേർ ജൂലൈ 21 വരെ ക്വാറന്റൈനിൽ തുടരണമെന്ന് തൃശൂർ മെഡിക്കൽ ബോർഡ് നേരത്തെ നിർദേശിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top