09
August 2020 - 7:37 pm IST

Download Our Mobile App

Updates

Rubber act

റ​ബ​ർ ആ​ക്റ്റ് റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര​ നീ​ക്കം

Published:12 July 2020

റ​ബ​ർ ബോ​ർ​ഡും പൊ​തു സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​തായാൽ റ​ബ​ർ കൃ​ഷി​യു​ടെ ഭാ​വി​ത​ന്നെ എ​ന്നേ​ക്കു​മാ​യി ഇ​രു​ള​ട​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

കോ​ട്ട​യം: റ​ബ​ർ കൃ​ഷി​യു​ടെ​യും റ​ബ​ർ ക​ർ​ഷ​ക​രു​ടെ​യും അ​സ്തി​ത്വം ഇ​ല്ലാ​താ​ക്കും വി​ധം റ​ബ​ർ ആ​ക്റ്റ് റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. റ​ബ​ർ ബോ​ർ​ഡ് ത​ന്നെ ഇ​ല്ലാ​യ്മ​പ്പെ​ടു​ത്താ​നോ മ​റ്റു സ​മാ​ന​മാ​യ കാ​ർ​ഷി​ക ബോ​ർ​ഡു​ക​ളു​മാ​യി ല​യി​പ്പി​ക്കാ​നോ സാ​ധ്യ​ത ഒ​രു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ക​ത്ത് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം റ​ബ​ർ ബോ​ർ​ഡി​നു സ​മ​ർ​പ്പി​ച്ചു. കേ​വ​ലം ഒ​രു സാ​ധാ​ര​ണ സ​ർ​ക്കു​ല​ർ എ​ന്ന നി​ല​യി​ൽ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് റ​ബ​ർ ബോ​ർ​ഡി​ൽ ഇ​ന്ത്യ​ൻ റ​ബ​ർ ആ​ക്റ്റ് റ​ദ്ദാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും ബോ​ധ്യ​പ്പെ​ടു​ത്താ​നു​ണ്ടോ എ​ന്ന ത​ര​ത്തി​ൽ കോ​ട്ട​യം റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു ക​ത്തു ല​ഭി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശം പ​ത്ത​ര​ല​ക്ഷം വ​രു​ന്ന റ​ബ​ർ ക​ർ​ഷ​ക​രു​ടെ ജീ​വി​ത​വും 12 സം​സ്ഥാ​ന​ങ്ങ​ളി​ലെ റ​ബ​ർ കൃ​ഷി​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി റ​ബ​ർ ബോ​ർ​ഡ് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു ക​ഴി​ഞ്ഞ ദി​വ​സം മ​റു​പ​ടി​ക്ക​ത്ത് അ​യ​ച്ചു. കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ണ് വാ​ണി​ജ്യ മ​ന്ത്രാ​ല​യം 1947ൽ ​നി​ല​വി​ൽ വ​ന്ന റ​ബ​ർ ആ​ക്റ്റ് റ​ദ്ദാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. 

ആ​ക്റ്റ് നി​ല​വി​ൽ വ​ന്നാ​ൽ ക​പ്പ​യും ചേ​ന​യും കാ​ച്ചി​ലും പോ​ലെ കൃ​ഷി ന​ട​ത്താ​വു​ന്ന കേ​വ​ലം ഒ​രു ഉ​ത്പ​ന്ന​മാ​യി റ​ബ​ർ മാ​റും. വി​ല, വാ​ണി​ജ്യം, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി എ​ന്നി​വ​യ്ക്കു യാ​തൊ​രു നി​യ​ന്ത്ര​ണ​മോ മേ​ൽ​നോ​ട്ട​മോ ഉ​ണ്ടാ​വി​ല്ല. റ​ബ​ർ മേ​ഖ​ല​യി​ൽ കൃ​ഷി, വ്യാ​പാ​രം, ക​യ​റ്റു​മ​തി എ​ന്നി​വ​യ്ക്കൊ​ന്നും ഇ​നി പ്ര​ത്യേ​ക​മാ​യ ലൈ​സ​ൻ​സും വേ​ണ്ടി വ​രി​ല്ല. അ​ത​തു ദി​വ​സ​ത്തെ റ​ബ​ർ വി​ല​യോ, വാ​ർ​ഷി​ക ഉ​ത്പാ​ദ​ന​മോ, ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി നി​ര​ക്കോ ഒ​ന്നും പു​റ​ത്ത​റി​യി​ല്ല. റ​ബ​ർ ആ​ക്റ്റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന റ​ബ​ർ ബോ​ർ​ഡ് എ​ന്ന സം​വി​ധാ​നം ത​ന്നെ ഇ​ല്ലാ​താ​കു​മ്പോ​ൾ റ​ബ​ർ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം, സ​ബ്സി​ഡി, കൃ​ഷി വ്യാ​പ​നം, സാ​ങ്കേ​തി​ക സ​ഹാ​യം എ​ന്നി​വ​യൊ​ന്നു​മു​ണ്ടാ​കി​ല്ല. അ​വ​ശ്യ​സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​റി​നു ത​റ​വി​ല​യോ താ​ങ്ങു​വി​ല​യോ നി​ശ്ച​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഇ​ല്ലാ​താ​കും. റ​ബ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​നി മു​ത​ൽ കൊ​ക്കോ​യോ, കാ​പ്പി​യോ, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളോ ഒ​ക്കെ​യാ​കാം കൃ​ഷി​യും ഗ​വേ​ഷ​ണ​വും. റ​ബ​ർ ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​രെ ഇ​ത​ര കാ​ർ​ഷി​ക ബോ​ർ​ഡു​ക​ളി​ലേ​ക്കോ മ​റ്റ് സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ മാ​റ്റി നി​യ​മി​ക്കു​ക​യോ ഒ​രു വി​ഭാ​ഗ​ത്തെ നി​യ​മാ​നു​സൃ​തം പി​രി​ച്ചു​വി​ടാ​ൻ പോ​ലും സാ​ധ്യ​ത​യൊ​രു​ങ്ങും.

മു​ൻ​പ് ര​ണ്ടു ത​വ​ണ റ​ബ​ർ ആ​ക്റ്റ് റ​ദ്ദാ​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​നം വ​ന്ന​പ്പോ​ൾ റ​ബ​ർ ബോ​ർ​ഡും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ട​ത്തി​യ ശ​ക്ത​മാ​യ നീ​ക്ക​ത്തി​ലാ​ണ് ആ ​തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. നി​ല​വി​ൽ കൊ​വി​ഡ് പൊ​തു നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മ​റ​വി​ൽ ഇ​ങ്ങ​നെ​യൊ​രു നീ​ക്കം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക വ​ഴി പാ​ർ​ല​മെ​ന്‍റി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​തി​ഷേ​ധി​ക്കാ​നോ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​നോ​യു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ കേ​വ​ല​മൊ​രു ഉ​ത്ത​ര​വി​ലൂ​ടെ റ​ബ​ർ ആ​ക്റ്റ് റ​ദ്ദാ​ക്കു​ക​യോ റ​ബ​ർ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന സം​വി​ധാ​ന​ത്തെ ഇ​ല്ലാ​താ​ക്കു​ക​യോ ചെ​യ്യാം. ഉ​പ​ജീ​വ​ന​ത്തി​നു വേ​ണ്ടി റ​ബ​ർ ന​ടു​ക​യും ഉ​ത്പാ​ദ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കു കി​ട്ടു​ന്ന വി​ല​യ്ക്ക് വി​പ​ണി നി​ല​വി​ലു​ണ്ടെ​ങ്കി​ൽ വി​ൽ​ക്കാ​ൻ സാ​ഹ​ച​ര്യം ല​ഭി​ക്കും. ലൈ​സ​ൻ​സിം‌​ങ്, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി എ​ന്നി​വ​യൊ​ക്കെ രാ​ജ്യ​ത്ത് റ​ബ​ർ ബോ​ർ​ഡ് ന​ൽ​കു​ന്ന ലൈ​സ​ൻ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റ​ബ​ർ ബോ​ർ​ഡും പൊ​തു സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​താ​കു​ന്ന​തോ​ടെ റ​ബ​ർ കൃ​ഷി​യു​ടെ ഭാ​വി​ത​ന്നെ എ​ന്നേ​ക്കു​മാ​യി ഇ​രു​ള​ട​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top