10
August 2020 - 10:36 am IST

Download Our Mobile App

Flash News
Archives

Analysis

Sensex

കൊ​വി​ഡ്കാ​ല പ്ര​ക​ട​ന ഫ​ല​ങ്ങൾ: വിപണി മുന്നോട്ടോ പിന്നോട്ടോ?

Published:12 July 2020

കൊ​വി​ഡ്-19​നെ​ത്തു​ട​ര്‍ന്ന് രാ​ജ്യ​മെ​മ്പാ​ടും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കു​ത്ത​നെ താ​ഴേ​ക്ക് പോ​യ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി പി​ന്നീ​ട് മു​ന്നോ​ട്ട് ഉ​യ​രു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മാ​ര്‍ച്ച് 23ന് ​സെ​ന്‍സെ​ക്‌​സ് 25,981 പോ​യി​ന്‍റാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ആ ​ത​ല​ത്തി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 40 ശ​ത​മാ​ന​ത്തോ​ളം ഉ​യ​ര്‍ന്നു ക​ഴി​ഞ്ഞു.

കൊ​ച്ചി: കൊ​വി​ഡ്-19​നെ​ത്തു​ട​ര്‍ന്ന് രാ​ജ്യ​മെ​മ്പാ​ടും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കു​ത്ത​നെ താ​ഴേ​ക്ക് പോ​യ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി പി​ന്നീ​ട് മു​ന്നോ​ട്ട് ഉ​യ​രു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മാ​ര്‍ച്ച് 23ന് ​സെ​ന്‍സെ​ക്‌​സ് 25,981 പോ​യി​ന്‍റാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ആ ​ത​ല​ത്തി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 40 ശ​ത​മാ​ന​ത്തോ​ളം ഉ​യ​ര്‍ന്നു ക​ഴി​ഞ്ഞു.

എ​ന്നാ​ല്‍ കൊ​വി​ഡ് കേ​സു​ക​ള്‍ക്ക് കു​റ​വി​ല്ല. ജൂ​ണി​ലെ ആ​ദ്യ വാ​ര​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​തി​ദി​ന പു​തി​യ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 9000 ആ​യി​രു​ന്നു​വെ​ങ്കി​ല്‍ ജൂ​ലൈ​യി​ലെ ആ​ദ്യ​വാ​ര​ത്തി​ല്‍ അ​ത് 20,000ത്തോ​ള​മാ​ണ്. മാ​ര്‍ച്ച് അ​വ​സാ​ന​വാ​ര​മാ​ണ് രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​പ്പോ​ള്‍ ക​മ്പ​നി​ക​ള്‍ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ആ​ദ്യ പാ​ദ ഫ​ല​ങ്ങ​ള്‍, അ​താ​യ​ത് കൊ​വി​ഡ്കാ​ല പ്ര​വ​ര്‍ത്ത​ന​ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു തു​ട​ങ്ങി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ഹ​രി വി​പ​ണി ഇ​നി​യും മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ കാ​ഴ്ച​വെ​യ്ക്കു​മോ എ​ന്ന​റി​യേ​ണ്ട​തു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ ഇ​പ്പോ​ഴു​ള്ള സാ​മ്പ​ത്തി​ക നി​ല​യു​ടെ യ​ഥാ​ർ​ഥ പ്ര​തി​ഫ​ല​ന​മ​ല്ല ഓ​ഹ​രി വി​പ​ണി​യി​ല്‍ കാ​ണു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​പ​ണി​ക​ളി​ലും ഇ​താ​ണ് സ്ഥി​തി. കൊ​വി​ഡ് മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും വ​ര്‍ധി​ച്ചു​വ​രു​ന്ന പ​ട്ടി​ണി​യും ഓ​ഹ​രി വി​പ​ണി​ക​ള്‍ ഇ​പ്പോ​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. പ​ക​രം കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ വ​ന്‍തോ​തി​ല്‍ വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​ക്കി​യി​രി​ക്കു​ന്ന പ​ണ​വും കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കും ഒ​ക്കെ​യാ​ണ് വി​പ​ണി​യെ ച​ലി​പ്പി​ക്കു​ന്ന​ത്. അ​തി​നി​ടെ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ക​ങ്ങ​ള്‍ ദു​ര്‍ബ​ല​മാ​കു​ന്നു​മു​ണ്ട്. കൊ​വി​ഡ് മ​ഹാ​മാ​രി അ​ടു​ത്തി​ടെ ശ​മി​ക്കു​ന്ന ല​ക്ഷ​ണ​വും കാ​ണു​ന്നി​ല്ല. മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ ബാ​ങ്കു​ക​ളി​ല്‍ കു​മി​ഞ്ഞു​കൂ​ടാ​നി​ട​യു​ള്ള നി​ഷ്‌​ക്രി​യാ​സ്തി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഓ​ഹ​രി വി​പ​ണി​യു​ടെ പ്ര​ക​ട​ന​ത്തെ പ്ര​തി​കൂ​ല​മാ​യി സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. 

സാ​മ്പ​ത്തി​ക രം​ഗം പ​ഴ​യ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ വൈ​കു​മെ​ന്ന സൂ​ച​ന ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍ വി​ദ​ഗ്ധ​ര്‍ ന​ല്‍കു​ന്ന​ത്. 2020 ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ക്കു​ന്ന സാ​മ്പ​ത്തി​ക പാ​ദ​ത്തി​ല്‍ വ​രെ ഇ​തി​ന്‍റെ പ്ര​തി​ഫ​ല​നം ഇ​പ്പോ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.  

വി​പ​ണി​യി​ലെ കു​തി​പ്പി​ന് പി​ന്നി​ല്‍
ധ​ന​ല​ഭ്യ​ത ത​ന്നെ​യാ​ണ് ഇ​ന്ത്യ​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും വി​പ​ണി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം. ഇ​ന്ത്യ​യി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച​തും വി​പ​ണി​ക​ളി​ലേ​ക്ക് എ​ട്ട് ല​ക്ഷം കോ​ടി രൂ​പ​യി​ലേ​റെ ഒ​ഴു​ക്കി​യ​തും നി​ര്‍ണാ​യ​ക​മാ​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​ന്‍ ഇ​ക്വി​റ്റി​ക​ളി​ല്‍ വി​ദേ​ശ പോ​ര്‍ട്ട്‌​ഫോ​ളി​യോ നി​ക്ഷേ​പ​ക​ര്‍ 36,400 കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ളും വ​ന്‍തോ​തി​ല്‍ ഇ​ക്വി​റ്റി​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ക​യാ​ണ്. ഫെ​ബ്രു​വ​രി, മാ​ര്‍ച്ച് മാ​സ​ത്തി​ല്‍ 75,528 കോ​ടി രൂ​പ​യാ​യി​രു​ന്നു ഇ​വ​രു​ടെ നി​ക്ഷേ​പ​മെ​ങ്കി​ല്‍ മെ​യ്, ജൂ​ണ്‍ മാ​സ​ത്തി​ല്‍ 16,000 കോ​ടി​യി​ലേ​റെ നി​ക്ഷേ​പി​ച്ചു.

അ​തി​നി​ടെ റീ​ട്ടെ‌​യ്‌ൽ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്. സെ​ന്‍ട്ര​ല്‍ ഡെ​പ്പോ​സി​റ്റ​റി സ​ര്‍വീ​സ​സി​ൽ (ഇ​ന്ത്യ) 2019 – 20 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ പ്ര​തി​മാ​സം ശ​രാ​ശ​രി പു​തി​യ നി​ക്ഷേ​പ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വ​ര്‍ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ക്കാ​ലം കൊ​ണ്ട് പു​തു​താ​യി ഓ​പ്പ​ണ്‍ ചെ​യ്ത അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണം 19.6 ല​ക്ഷ​മാ​ണ്. അ​താ​യ​ത് പ്ര​തി​മാ​സ ശ​രാ​ശ​രി 6.5 ല​ക്ഷം.

2009ന് ​ശേ​ഷം ഏ​റ്റ​വും ഉ​യ​ര്‍ന്ന റീ​ട്ടെ‌​യ്ല്‍ ഇ​ന്‍വെ​സ്‌​റ്റേ​ഴ്‌​സ് പ​ങ്കാ​ളി​ത്ത​മാ​ണ് ഇ​പ്പോ​ള്‍ വി​പ​ണി​യി​ലു​ള്ള​തെ​ന്ന് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് ഡാ​റ്റ​യും കാ​ണി​ക്കു​ന്നു. 2019–20 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ നോ​ണ്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ഇ​ന്‍വെ​സ്റ്റേ​ഴ്‌​സ് (അ​താ​യ​ത് റീ​ട്ടെ‌​യ്‌‌ൽ ഇ​ന്‍വെ​സ്റ്റേ​ഴ്‌​സ്) ഏ​ക​ദേ​ശം 50 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സം ഇ​ത് 68 ശ​ത​മാ​ന​മാ​യി കു​തി​ച്ചു​യ​ര്‍ന്നു. ഇ​ത് വി​പ​ണി​യി​ല്‍ ഊ​ഹ​ക്ക​ച്ച​വ​ടം കൂ​ടാ​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ കി​ട്ടു​ന്ന ഓ​ഹ​രി വാ​ങ്ങി​യാ​ല്‍ പി​ന്നീ​ട് നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന ധാ​ര​ണ നി​ക്ഷേ​പ​ക​രി​ല്‍ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തും വി​പ​ണി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​ണ്. അ​തി​നി​ടെ മ്യൂ​ച്ച​ല്‍ ഫ​ണ്ട് രം​ഗ​ത്ത് പു​തി​യ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ട്.

വി​പ​ണി മു​ന്നേ​റ്റം തു​ട​രു​മോ?
കൊ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ട​ര്‍ന്നാ​ല്‍ നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ക​യും വി​പ​ണി​യി​ല്‍ അ​ത് പ്ര​തി​ഫ​ലി​ക്കു​ക​യും ചെ​യ്യും. കൊ​വി​ഡ് കാ​ല പ്ര​വ​ര്‍ത്ത​ന ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തോ​ടെ ക​മ്പ​നി​ക​ളു​ടെ യ​ഥാ​ർ​ഥ വ​രു​മാ​ന ചി​ത്ര​വും നി​ക്ഷേ​പ​ക​ര്‍ക്ക് ല​ഭി​ച്ചു തു​ട​ങ്ങും. മി​ക​ച്ച അ​ടി​ത്ത​റ​യു​ള്ള ക​മ്പ​നി​ക​ള്‍ മാ​ത്ര​മാ​കും ഇ​നി മു​ന്നേ​റു​ക. ജ​ന​ങ്ങ​ളു​ടെ കൈ​യി​ല്‍ പ​ണ​മി​ല്ലാ​ത്ത​ത് ഇ​നി​യാ​കും കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യി എ​ല്ലാ രം​ഗ​ത്തും പ്ര​തി​ഫ​ലി​ക്കു​ക.

എ​ന്നാ​ല്‍ മി​ക​ച്ച മ​ണ്‍സൂ​ണ്‍ ല​ഭി​ച്ചാ​ല്‍ ഗ്രാ​മീ​ണ​രു​ടെ കൈ​യി​ല്‍ പ​ണം വ​ന്നാ​ല്‍ അ​ത് ഡി​മാ​ൻ​ഡ് ഉ​യ​ര്‍ത്തു​ക​യും കോ​ര്‍പ്പ​റേ​റ്റു​ക​ള്‍ക്ക് മെ​ച്ച​മാ​വു​ക​യും ചെ​യ്യും. അ​തേ​പോ​ലെ പ​ലി​ശ നി​ര​ക്കു​ക​ള്‍ കു​റ​യു​ന്ന​ത് മൂ​ലം നേ​ട്ടം പ്ര​തീ​ക്ഷി​ച്ച് റീ​ട്ടെ‌​യ്ല്‍ നി​ക്ഷേ​പ​ക​ര്‍ കൂ​ടു​ത​ലാ​യി ഓ​ഹ​രി വി​പ​ണി​യെ ആ​ശ്ര​യി​ക്കാ​നും ഇ​ട​യു​ണ്ട്. അ​ത് വി​പ​ണി​യി​ലേ​ക്കു​ള്ള പ​ണ​മൊ​ഴു​ക്ക് കൂ​ട്ടു​ക​യും വി​പ​ണി മു​ന്നോ​ട്ടു​പോ​കാ​നും കാ​ര​ണ​മാ​കാം. കൊ​വി​ഡ് വാ​ക്‌​സി​ന്‍ രം​ഗ​ത്ത് നി​ര്‍ണാ​യ​ക കു​തി​ച്ചു​ചാ​ട്ടം സം​ഭ​വി​ച്ചാ​ലും വി​പ​ണി മു​ന്നോ​ട്ടു​പോ​വു​ക ത​ന്നെ ചെ​യ്യും. എ​ന്നാ​ല്‍ ധ​ന​പ്ര​തി​സ​ന്ധി നീ​ണ്ടു​നി​ല്‍ക്കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ചാ​ല്‍ വി​പ​ണി​യി​ല്‍ അ​തി​ന്‍റ പ്ര​തി​ഫ​ല​ന​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top