09
August 2020 - 7:52 pm IST

Download Our Mobile App

Updates

Import

ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ത്തി​ന് പു​തു​വ​ഴി​ക​ളു​മാ​യി കേ​ന്ദ്ര​ സ​ർ​ക്കാ​ർ

Published:12 July 2020

രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, തു​ണി​ത്ത​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ 350 ഇ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്കാ​കും നി​യ​ന്ത്ര​ണം വ​രി​ക.

മും​ബൈ: രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, തു​ണി​ത്ത​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ 350 ഇ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്കാ​കും നി​യ​ന്ത്ര​ണം വ​രി​ക. ലൈ​സ​ൻ​സ് ഏ​ർ​പ്പെ​ടു​ത്ത​ൽ, ക്വോ​ട്ടാ നി​ശ്ച​യി​ക്ക​ൽ തു​ട​ങ്ങി​യ താ​രി​ഫ് ഇ​ത​ര നി​യ​ന്ത്ര​ണോ​പാ​ധി​ക​ളാ​യി​രി​ക്കും സ​ർ​ക്കാ​ർ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ വി​ഭാ​ഗം, നീ​തി ആ​യോ​ഗ് എ​ന്നി​വ ചേ​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ആ​ത്മ​നി​ർ​ഭ​ർ പ​ദ്ധ​തി​യു​ടെ പേ​രി​ൽ രാ​ജ്യ​ത്ത് വ്യ​വ​സാ​യ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ത​ദ്ദേ​ശീ​യ സാ​മ​ഗ്രി​ക​ളു​ടെ ആ​വ​ശ്യ​ക​ത കൂ​ട്ടാ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​റ​ക്കു​മ​തി ചു​ങ്കം കൂ​ട്ടു​ന്ന​ത് വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ൽ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളെ അ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലി​ലാ​ണ് സ​ർ​ക്കാ​ർ താ​രി​ഫ് ഇ​ത​ര മാ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്. 
 
ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്ക് കൂ​ടി​യ ചു​ങ്കം ചു​മ​ത്തു​ന്ന​തി​നോ​ട് കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നേ​ര​ത്തെ​ത​ന്നെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മ​രു​ന്നു​ക​ൾ, ടി​വി, എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ, റ​ഫ്രി​ജ​റേ​റ്റ​ർ, തു​ട​ങ്ങി​യ​വ​യും ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ ഒ​ഫ് ഫോ​റി​ൻ ട്രേ​ഡ് (ഡി​ജി​എ​ഫ്ടി) ആ​ണ്. ക​ഴി​ഞ്ഞ മാ​സം ചി​ല ഇ​നം ട​യ​റു​ക​ൾ​ക്ക് ഡി​ജി​എ​ഫ്ടി ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top