09
August 2020 - 8:03 pm IST

Download Our Mobile App

Kerala

Covid Death Kerala, Covid 19, Coronavirus

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

Published:12 July 2020

ആറാം തീയതി മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ചുമ, ശ്വാസതടസം എന്നിവ ഉണ്ടാവുകയും സ്രവ പരിശോധന നടത്തുകയുമായിരുന്നു.

കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ മരിച്ചു. വാളത്തുംഗല്‍ ആലക്കാലില്‍ സരിഗയില്‍ റിട്ട. കെ.എസ്.ഇ.ബി സീനിയര്‍ സൂപ്രണ്ട് എം. ത്യാഗരാജന്‍ (74) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ചുമ, ശ്വാസതടസം എന്നിവ ഉണ്ടാവുകയും സ്രവ പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുകയും. 9ന് ഇദ്ദേഹത്തെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുായിരുന്നു.

പ്രമേഹം, ചുമ, ശ്വാസതടസം എന്നിവ കലശലായതിനെ തുടര്‍ന്ന് വെന്റിലേഷനില്‍ പ്രവേശിപ്പിക്കുകയും പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ നടത്തി. ഇന്നലെ ഉച്ചയ്ക്ക് 1.05 ഓടെ ആരോഗ്യ നിലവശളായി, ഹൃദയാഘാതം ഉണ്ടാവുകയും 1.35 ഓടെ മരണം സംഭവച്ചുവെന്നും മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നു. ഭാര്യ: ഹരിപ്രിയ (റിട്ട. ടീച്ചര്‍ എല്‍.പി.എസ്. ദേവി വിലാസം, കൂനമ്പായിക്കുളം). മക്കള്‍: ഷൈജു രാജ്, ഷീജ രാജ്, ഷീബ രാജ്. മരുമക്കള്‍: സിനി, ഹരി, രഞ്ജിത്ത്  


വാർത്തകൾ

Sign up for Newsletter



top