09
August 2020 - 8:33 pm IST

Download Our Mobile App

Flash News
Archives

Market

Tata motors

ക്യാ​ഷ് ഡി​സ്‌​കൗ​ണ്ട് ഉ​ള്‍പ്പെ​ടെ മി​ക​ച്ച ഓ​ഫ​റു​മാ​യി ടാ​റ്റ മോ​ട്ടോ​ഴ്‌​സ്

Published:12 July 2020

മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ വാ​ഹ​ന​നി​ര്‍മാ​താ​ക്ക​ളാ​യ ടാ​റ്റ മോ​ട്ടോ​ഴ്‌​സ്. ഹാ​രി​യ​ര്‍ മു​ത​ല്‍ എ​ന്‍ട്രി ലെ​വ​ല്‍ വാ​ഹ​ന​മാ​യ ടി​യാ​ഗോ വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് 80,000 രൂ​പ വ​രെ​യു​ള്ള ആ​നൂ​കൂ​ല്യ​ങ്ങ​ളാ​ണ് ടാ​റ്റ ന​ല്‍കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന

മും​ബൈ: മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ വാ​ഹ​ന​നി​ര്‍മാ​താ​ക്ക​ളാ​യ ടാ​റ്റ മോ​ട്ടോ​ഴ്‌​സ്. ഹാ​രി​യ​ര്‍ മു​ത​ല്‍ എ​ന്‍ട്രി ലെ​വ​ല്‍ വാ​ഹ​ന​മാ​യ ടി​യാ​ഗോ വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് 80,000 രൂ​പ വ​രെ​യു​ള്ള ആ​നൂ​കൂ​ല്യ​ങ്ങ​ളാ​ണ് ടാ​റ്റ ന​ല്‍കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന.

25,000 രൂ​പ​യു​ടെ ക്യാ​ഷ് ഡി​സ്‌​കൗ​ണ്ടും 40,000 രൂ​പ​യു​ടെ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സും 15,000 രൂ​പ​യു​ടെ കോ​ര്‍പ്പ​റേ​റ്റ് ഡി​സ്‌​കൗ​ണ്ടു​മാ​ണ് ടാ​റ്റ​യു​ടെ പ്രീ​മി​യം എ​സ്‌​യു​വി മോ​ഡ​ലാ​യ ഹാ​രി​യ​റി​ന്‍റെ XZ+, XZA+, ഡാ​ര്‍ക്ക് എ​ഡി​ഷ​ന്‍ എ​ന്നീ വേ​രി​യ​ന്‍റു​ക​ള്‍ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഈ ​വാ​ഹ​ന​ത്തി​ന്‍റെ എ​ക്‌​സ്‌​ഷോ​റൂം വി​ല 13.69 ല​ക്ഷം രൂ​പ മു​ത​ല്‍ 20.25 ല​ക്ഷം രൂ​പ വ​രെ​യാ​ണ്. 

4.60 ല​ക്ഷം മു​ത​ല്‍ 6.60 ല​ക്ഷം രൂ​പ വ​രെ എ​ക്‌​സ്‌​ഷോ​റൂം വി​ല​യു​ള്ള ടാ​റ്റ​യു​ടെ എ​ന്‍ട്രി ലെ​വ​ല്‍ മോ​ഡ​ലാ​യ ടി​യാ​ഗോ​യ്ക്ക് 15,000 രൂ​പ​യു​ടെ ക്യാ​ഷ് ഡി​സ്‌​കൗ​ണ്ടും 10,000 രൂ​പ​യു​ടെ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സും 10,000 രൂ​പ​യു​ടെ കോ​ര്‍പ്പ​റേ​റ്റ് ഡി​സ്‌​കൗ​ണ്ടും ഉ​ള്‍പ്പെ​ടെ 35,000 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ന​ല്‍കു​ന്ന​ത്. എ​ന്നാ​ൽ, 10,000 രൂ​പ​യു​ടെ കോ​ര്‍പ്പ​റേ​റ്റ് ഓ​ഫ​ര്‍ മാ​ത്ര​മാ​ണ് നെ​ക്‌​സോ​ണി​ന് ന​ല്‍കു​ന്ന​ത്. 5.75 ല​ക്ഷം മു​ത​ല്‍ 7.49 ല​ക്ഷം രൂ​പ വ​രെ എ​ക്സ്ഷോ​റൂം വി​ല​യു​ള്ള ടി​ഗോ​റി​ന് 20,000 രൂ​പ​യു​ടെ ക്യാ​ഷ് ഡി​സ്‌​കൗ​ണ്ട്, 20,000 രൂ​പ​യു​ടെ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സ് 10,000 രൂ​പ​യു​ടെ കോ​ര്‍പ്പ​റേ​റ്റ് ഡി​സ്‌​കൗ​ണ്ട് എ​ന്നി​വ​യു​ള്‍പ്പെ​ടെ 50,000 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് ന​ല്‍കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top