10
August 2020 - 10:24 am IST

Download Our Mobile App

Flash News
Archives

Trends

madhubani

മധുബാനി മാസ്ക്കുകൾ മാറ്റി മറിച്ചത് ഈ കലാകാരന്‍റെ ജീവിതം...

Published:13 July 2020

ബിഹാറിലെ മധുബാനി കലാകാരനായ രേമന്ദ് കുമാർ മിശ്രയ്ക്കും ഇങ്ങനെ ഒരവസ്ഥയാണ് ഉണ്ടായത്. ജീവിതത്തെ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ട രേമന്ദ് തളർന്നിരിക്കാൻ തയാറല്ലായിരുന്നു. അദ്ദേഹം തന്‍റെ കലാപരമായ കഴിവ് ഉപയോഗിച്ച് ദുരിതങ്ങളെ നേരിടാൻ തയാറായി.

കൊറോണ വൈറസ് ജനജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല. ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരുന്നത് ദിവസ വേതനക്കാർക്കാണ്. പലരുടെയും തൊഴിൽ നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ പുതിയ ജോലി കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മിക്കവരും.

ബിഹാറിലെ മധുബാനി കലാകാരനായ രേമന്ദ് കുമാർ മിശ്രയ്ക്കും ഇങ്ങനെ ഒരവസ്ഥയാണ് ഉണ്ടായത്. ജീവിതത്തെ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ട രേമന്ദ് തളർന്നിരിക്കാൻ തയാറല്ലായിരുന്നു. അദ്ദേഹം തന്‍റെ കലാപരമായ കഴിവ് ഉപയോഗിച്ച് ദുരിതങ്ങളെ നേരിടാൻ തയാറായി.

അങ്ങനെയാണ് അവാർഡ് ജേതാവു കൂടിയായ രേമന്ദ് തന്‍റെ കല ഉപയോഗിച്ച് ഫാഷൻ മാസ്ക്കുകൾ നിർമിക്കാൻ തീരുമാനിച്ചത്. കൈകൊണ്ട് പെയ്ന്‍റ് ചെയ്ത ചിത്രങ്ങളോട് കൂടിയ മനോഹരമായ മൂന്ന് ലെയർ കോട്ടൻ ഫെയ്സ്മാസ്ക്കുകൾ അദ്ദേഹം തയാറാക്കി. 50 രൂപയാണ് രേമന്ദിന്‍റെ മധുബാനി പെയിന്‍റിംഗ് മാസ്കിന്‍റെ വില.

രാജ്യത്ത് എവിടെ നിന്ന് ഓർഡർ ചെയ്താലും കൊറിയർ വഴി മാസ്ക് അയച്ചു നൽകുമെന്നാണ് രേമന്ദ് പറയുന്നത്. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ അദ്വൈത കാലായാണ് രേമന്ദിന്‍റെ മാസ്ക്കുകൾ ആളുകളിലെത്തിക്കാൻ സഹായിച്ചത്.

അദ്വൈതയുടെ പോസ്റ്റ് കണ്ട നിരവധി ആളുകൾ രേമന്ദിന്‍റെ മാസ്കിനായി സമീപിച്ചു. തിരക്ക് കൂടിയതോടെ രേമന്ദിപ്പോൾ ട്വിറ്ററിൽ അക്കൗണ്ടും തുടങ്ങി. തന്നെ സഹായിച്ച എല്ലാവരോടും രേമന്ദ് നന്ദി പറയുകയാണ്. മധുബാനി കലാ വൈഭവത്തിന് സംസ്ഥാന സർക്കാരിൽ നിന്ന് പുരസ്കാരം നേടിയ ആളാണ് രേമന്ദ് കുമാർ.

 


വാർത്തകൾ

Sign up for Newsletter



top