10
August 2020 - 11:02 am IST

Download Our Mobile App

Special

elephant

ഈ അമ്മമാരെല്ലാം ഒരുപോലെയാ; വെള്ളത്തിൽ കളിക്കുന്ന ആനക്കുട്ടിയെ തള്ളിമാറ്റി അമ്മയാന

Published:13 July 2020

ഏറെ നേരമായി വെള്ളത്തിൽ കളിക്കുന്ന കുട്ടിയാനയെ റബർ നിർമിതമായ ബക്കറ്റിൽ നിന്നു തള്ളിയിറക്കിയശേഷം ബക്കറ്റ് എടുത്തെറിയുന്ന പിടിയാനയുടെ വിഡിയൊ ദൃശ്യമാണ് സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ചത്.

ന്യൂഡൽഹി: കുട്ടികൾ വെള്ളത്തിൽ കളിക്കുമ്പോൾ അമ്മമാർ വിലക്കുന്നതു പതിവ്. എന്നിട്ടും കളി തുടർന്നാൽ ചിലപ്പോൾ ദേഷ്യപ്പെടുകയും ചെയ്യും. മനുഷ്യരുടെ ഇത്തരം വികാരങ്ങളും പ്രവൃത്തികളുമൊക്കെ മൃഗങ്ങളിലുമുണ്ടെന്നു തെളിയിക്കുന്ന വിഡിയൊ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്  വനംവകുപ്പ് ഉദ്യോഗസ്ഥൻ സുശാന്ദ നന്ദ.

ഏറെ നേരമായി വെള്ളത്തിൽ കളിക്കുന്ന കുട്ടിയാനയെ റബർ നിർമിതമായ ബക്കറ്റിൽ നിന്നു തള്ളിയിറക്കിയശേഷം ബക്കറ്റ് എടുത്തെറിയുന്ന പിടിയാനയുടെ വിഡിയൊ ദൃശ്യമാണ് സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ചത്. ആറു സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
എല്ലാ കുട്ടികളും ഇതു നേരിട്ടിട്ടുണ്ടാകുമെന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യം പങ്കുവച്ചത്. 

തന്‍റെയും കുട്ടിയുടെയും സ്വഭാവം പോലെയെന്നാണ് ട്വീറ്റിനു താഴെ ഒരു അമ്മ കമന്‍റ് ചെയ്തത്. ലോകം മുഴുവൻ അമ്മമാർ ഒരുപോലെയാണെന്നായിരുന്നു മറ്റൊരു കമന്‍റ്.

 

 


വാർത്തകൾ

Sign up for Newsletter



top