06
August 2020 - 1:14 am IST

Download Our Mobile App

Hollywood

actress

നടി കെല്ലി പ്രെസ്റ്റൺ അന്തരിച്ചു

Published:13 July 2020

സ്തനാർബുദത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

ലോസ്ആഞ്ചലസ്: ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റൺ (57) അന്തരിച്ചു. സ്തനാർബുദത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ട്വിൻസ്, ഫ്രം ഡസ്റ്റ് റ്റിൽ ഡോൺ, ജെറി മഗ്വൈർ, ദ് ക്യാറ്റ് ഇൻ ദ ഹാറ്റ് എന്നിവ പ്രധാന ചിത്രങ്ങളാണ്. പ്രശസ്ത ഹോളിവുഡ് നടൻ ജോൺ ട്രവോൾട്ട ഭർത്താവാണ്.

ജോൺ തന്നെയാണ് ഭാര്യയുടെ വിയോഗ വാർത്ത ആരാധകരെ അറിയിച്ചത്. 2018 ൽ പുറത്തിറങ്ങിയ ഗോട്ടിയാണ് താരത്തിന്‍റെ അവസാന ചിത്രം. എല്ല, ബെഞ്ചമിൻ എന്നിവരാണ് മക്കൾ. ഒരു മകൻ ജെറ്റ് 2009 ൽ മരണമടഞ്ഞിരുന്നു. 


വാർത്തകൾ

Sign up for Newsletter



top