06
August 2020 - 7:33 pm IST

Download Our Mobile App

Gulf

dubai

ദുബായിലെ റസ്റ്റോറന്‍റിൽ വാതക ചോർന്ന് സ്ഫോടനം

Published:13 July 2020

അൽ ഖുസൈസിലെ ഡമാസ്കസ് സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തിലായിരുന്നു അപകടം. അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ താഴേ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്‍റിലാണ് സ്ഫോടനമുണ്ടായത്.

ദുബായ്: ദുബായിയിൽ പാചക വാതകം ചോർന്ന് റസ്റ്റോറന്‍റിൽ സ്ഫോടനം. അൽ ഖുസൈസിലെ ഡമാസ്കസ് സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തിലായിരുന്നു അപകടം. അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ താഴേ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്‍റിലാണ് സ്ഫോടനമുണ്ടായത്.

സമീപത്ത് പ്രവർത്തിച്ചിരുന്ന ഒരു ഫാർമസിയും സലൂണും അടുത്തുണ്ടായിരുന്ന മൂന്ന് കാറുകളും തകർന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. റസ്റ്റോറന്‍റ് അടച്ചിട്ടിരുന്നപ്പോഴാണ് സ്ഫോടനമുണ്ടായത്. സംഭവം നടന്ന ഉടനെ തന്നെ പൊലീസെത്തി ആളുകളെ ഒഴിപ്പിച്ചു. 


വാർത്തകൾ

Sign up for Newsletter



top