13
August 2020 - 2:10 pm IST

Download Our Mobile App

Updates

Msme

എം​എ​സ്എം​ഇ ക്രെ​ഡി​റ്റ് പ​ദ്ധ​തി​യി​ല്‍ പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി സ​ര്‍ക്കാ​ര്‍

Published:13 July 2020

മൂ​ന്ന് ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പാ സ​ഹാ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ 1.20 ല​ക്ഷം കോ​ടി ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ ന​ല്‍കി​ക്ക​ഴി​ഞ്ഞു.

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ പ്ര​ഖ്യാ​പി​ച്ച ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​സ്എം​ഇ മേ​ഖ​ല​യ്ക്കാ​യി തു​ട​ക്ക​മി​ട്ട വാ​യ്പാ പ​ദ്ധ​തി മി​ക​ച്ച തോ​തി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന വി​ല​യി​രു​ത്ത​ല്‍ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്ന് ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പാ സ​ഹാ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ 1.20 ല​ക്ഷം കോ​ടി ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ ന​ല്‍കി​ക്ക​ഴി​ഞ്ഞു.

ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ ഭാ​ഗ​മാ​ണ് എം​എ​സ്എം​ഇ മേ​ഖ​ല​യ്ക്കാ​യു​ള്ള​ത്. രാ​ജ്യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക ആ​ഘാ​തം മ​റി​ക​ട​ക്കാ​ന്‍ 21 ല​ക്ഷം കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ക്ക് വാ​യ്പാ സ​ഹാ​യം ന​ല്‍കു​ന്ന​തി​ല്‍ വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ഏ​പ്രി​ല്‍ എ​ട്ടി​നും ജൂ​ണ്‍ 30നും ​ഇ​ട​യി​ല്‍ കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍ഡ് 20.44 ല​ക്ഷം കേ​സു​ക​ളി​ല്‍ റീ​ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്നും 62,361 കോ​ടി രൂ​പ ഈ ​ത​ര​ത്തി​ല്‍ വി​ത​ര​ണം ചെ​യ്‌​തെ​ന്നും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ചു. ബാ​ക്കി റീ​ഫ​ണ്ടു​ക​ളു​ടെ പ്ര​ക്രി​യ ന​ട​ന്നു​വ​രു​ന്നു. ഖാ​രി​ഫ് കൊ​യ്ത്ത് ന​ല്ല വി​ള ന​ല്‍കി​യ​തും കേ​ന്ദ്ര​ത്തി​ന് പ്ര​തീ​ക്ഷ​യാ​യി. 

ജൂ​ലൈ ആ​റ് വ​രെ വി​ള സം​ഭ​ര​ണ​ത്തി​ന​ട​ക്കം സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി 30,000 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ അ​ടി​യ​ന്തി​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 30,000 കോ​ടി​യാ​ണ് ആ​ത്മ നി​ര്‍ഭ​ര്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.

മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തെ​ത്തു​ട​ര്‍ന്ന് ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ ക​മ്പ​നി​ക​ള്‍, ഹൗ​സി​ങ് ഫി​നാ​ന്‍സ് ക​മ്പ​നി​ക​ള്‍, മൈ​ക്രോ​ഫി​നാ​ന്‍സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യി 30,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക ലി​ക്വി​ഡി​റ്റി പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ആ​ദ്യ അ​പേ​ക്ഷ​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യും ബാ​ക്കി​യു​ള്ള​വ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​യും സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top